ജീവനക്കാർ എത്തി; ഓൺലൈൻ വഴിതേടി ജനം
text_fieldsകോഴിക്കോട്: സർക്കാർ ഓഫിസുകൾ പഴയപടിയിലേക്ക് തിരിച്ചെത്തിയെങ്കിലും ജനങ്ങൾ കാര്യമായി എത്തിത്തുടങ്ങിയില്ല. ഓൺലൈൻ വഴി അപേക്ഷകൾ അയക്കുന്നത് വർധിപ്പിക്കണമെന്ന സർക്കാർ നിർദേശം ജനങ്ങൾ പാലിച്ചുതുടങ്ങിയതിെൻറ ലക്ഷണമാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ഓഫിസ് സംവിധാനമായ കലക്ടറേറ്റിൽ 95 ശതമാനത്തിലേറെ ജീവനക്കാരും ജോലിക്കെത്തി.
ചുരുക്കംപേരാണ് ലീവിലുണ്ടായിരുന്നത്. അവശ്യസർവിസായ റവന്യൂ വകുപ്പിലടക്കം ലോക്ഡൗണിെൻറ തുടക്കകാലം മുതൽ പരമാവധി ജീവനക്കാർ എത്താറുണ്ട്. അവധിദിവസങ്ങളിൽപോലും കർമനിരതരാണ് ഇത്തരം വകുപ്പുകളിലെ ജീവനക്കാർ. ഇതരജില്ലകളിൽ കുടുങ്ങിപ്പോയവർ ലോക്ഡൗൺ ഇളവുകൾക്കുശേഷം തിരിച്ചെത്തിയതിനാൽ ഒരു മാസത്തോളമായി ആവശ്യത്തിന് ജീവനക്കാരുണ്ടാകാറുണ്ട്.
അവശ്യ സർവിസ് ഒഴികെയുള്ള വകുപ്പുകളിൽ 50 ശതമാനം ജീവനക്കാർ വന്നാൽ മതിയെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്. എല്ലാവരും എത്തണമെന്ന കഴിഞ്ഞ ദിവസത്തെ നിർദേശവും അക്ഷരംപ്രതി ജീവനക്കാർ അനുസരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമൂഹിക അകലം പാലിച്ചുള്ള സംവിധാനങ്ങളും ചില ഓഫിസുകളിൽ ഒരുക്കി. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും ആവശ്യത്തിന് ജീവനക്കാരെത്തിയിരുന്നു. കൃഷിവകുപ്പിെൻറ ജില്ല ഓഫിസുകളിലും വിവിധ കൃഷിഭവനുകളിലും ജീവനക്കാർ മുഴുവനും എത്തി.
സിവിൽ സ്റ്റേഷനിലേക്ക് വിവിധ ഇടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഏർപ്പെടുത്തിയിരുന്നു. സ്വകാര്യബസുകൾ തിങ്കളാഴ്ച സർവിസ് നടത്താതിരുന്നത് ജീവനക്കാർക്ക് ബുദ്ധിമുട്ടായി. കെ.എസ്.ആർ.ടി.സി ബസുകളിൽ നിബന്ധനപ്രകാരമുള്ള യാത്രക്കാരെ മാത്രമാണ് കയറ്റിയത്. അതിനാൽ ഇടക്കുള്ള സ്ഥലങ്ങളിൽനിന്ന് ബസുകളിൽ കയറിപ്പറ്റാൻ ബുദ്ധിമുട്ടിയെന്ന് സിവിൽ സ്റ്റേഷൻ ജീവനക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.