സംഘ് പരിവാര്‍ അതിക്രമങ്ങള്‍ക്കെതിരെ ഗിന്നസ് ദിലീഫിെൻറ കാർട്ടൂൺ പ്രദർശനം
text_fieldsകോഴിക്കോട്: സംഘ്പരിവാറിെൻറ ന്യൂനപക്ഷ േവട്ടക്കെതിരെ കാർട്ടൂൺ പ്രതിഷേധവുമായി കാർട്ടൂണിസ്റ്റ് ദിലീഫ്. ലോക കാർട്ടൂൺ ദിനമായ സെപ്റ്റംബർ 18ന് ബീച്ച് ആസ്പിൻ കോർട്ട്യാർഡിലാണ് കാർട്ടൂർ പ്രദർശനം നടന്നത്.
നോട്ടുനിരോധനം, പൗരത്വ നിയമ ഭേദഗതി, കോർപറേറ്റ് വത്കരണം, കര്‍ഷക ആത്മഹത്യ, അടിസ്ഥാന വികസനങ്ങളുടെ കുറവ് തുടങ്ങി ആറുവര്‍ഷത്തെ ബി.ജെ.പി സര്‍ക്കാറിെൻറ ജനദ്രോഹ നടപടികളാണ് കാർട്ടൂണിലൂടെ പ്രദർശിപ്പിച്ചത്.
800 കാര്‍ട്ടൂണുകളുമായി 400 മീറ്റര്‍ നീളത്തിലാണ് ലോകത്തെ ഏറ്റവും വലിയ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനെത്തിയത്. നവംബറില്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലും വിവിധ വിദേശരാജ്യങ്ങളിലും കാർട്ടൂണുകൾ പ്രദര്‍ശിപ്പിക്കും.
മൂന്നുമാസമെടുത്താണ് കാര്‍ട്ടൂണുകള്‍ തയാറാക്കിയത്. കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 10 മുതല്‍ നാലുവരെയായിരുന്നു പ്രദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.