പുതിയറ ഹജ്ജ് കമ്മിറ്റി റീജിയനല്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsകോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കോഴിക്കോട് പുതിയറയിലുള്ള ബില്‍ഡിങ്ങിൽ ഹജ്ജ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടന കര്‍മ്മം സംസ്ഥാന ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ ഹജ്ജ് -വഖഫ് വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വ്വഹിച്ചു.
പരിപാടിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. മുഖ്യാതിഥി ആയിരുന്നു.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തില്‍ ഇത്തവണ നിയന്ത്രണങ്ങളോടെ ഹജ്ജ് കര്‍മ്മം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് സീസണില്‍ മാത്രം റീജിയനല്‍ ഓഫീസ്സ് പ്രവര്‍ത്തിക്കുന്നതിന് പകരം എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റും. ഇതോടനുബന്ധിച്ച് ഒരു ലൈബ്രറി പ്രവര്‍ത്തന സജ്ജമാക്കും.
ഹജ്ജ് കമ്മിറ്റി ലോഗോ ബഹു മന്ത്രി ഡോ. കെ.ടി. ജലീല്‍ പ്രകാശനം ചെയ്തു. ഹജ്ജ് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ് ലോഞ്ചിംഗ് കര്‍മ്മം മുഖ്യാതിഥി ഡോ. എം. കെ. മുനീര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അഡ്വ. പിടി.എ. റഹീം എം.എല്‍.എ, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.എം. കോയ മാസ്റ്റര്‍, ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ പി.കെ. അഹ്മദ് കോഴിക്കോട്, എച്ച്. മുസമ്മില്‍ ഹാജി ചങ്ങനാശ്ശേരി, എ.എസ്. അനസ് ഹാജി അരൂര്‍, മുഹമ്മദ് കാസിം കോയ പൊന്നാനി, മുഹമ്മദ് ശിഹാബുദ്ധീന്‍ കോട്ട, ശംശുദ്ധീന്‍ അരീഞ്ചിറ, സാജിദ വളാഞ്ചരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ മുസ്ലിയാര്‍ സജീര്‍, അബ്ദുറഹിമാന്‍ എന്ന ഇണ്ണി. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളായി എത്തിയ ആഷിഖ് അലി നഖ്വി, ആസിഫ് ബട്കല്‍, അസ്സിയിന്‍ പന്തീര്‍പാടം, മുന്‍ അസിസ്റ്റന്‍റ് സെക്രട്ടറി അബൂബക്കര്‍ ചെങ്ങാട്ട്, ഇഎം. ഇമ്പിച്ചിക്കോയ, മാസ്റ്റര്‍ ട്രൈനര്‍ മുജീബ് മാസ്റ്റ്ര്‍, കോഴിക്കോട് ജില്ലാ ട്രൈനര്‍ ബാപ്പുഹാജി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്‍റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ മജീദ് സ്വാഗതവും കോ-ഓഡിനേറ്റര്‍ അഷ്റഫ് അരയങ്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.