ഹലാൽ വിവാദം: കെ.സുരേന്ദ്രനെതിരെ വെൽഫെയർ പാർട്ടി പരാതി നൽകി
text_fieldsകോഴിക്കോട്: ഹലാൽ ഭക്ഷണത്തിെൻറ പേരിൽ മുസ്ലിംകൾക്കെതിരെ വ്യാജപ്രചാരണം നടത്തുകയും വിവിധ മത സമൂഹങ്ങൾക്കിടയിൽ സ്പർധ വളർത്തുകയെന്ന ലക്ഷ്യത്തോടെയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ടി.കെ. മാധവൻ പൊലീസിൽ പരാതി നൽകി.
കേരളത്തിലെ മുസ്ലിംകൾ നടത്തുന്ന വിവിധ ഹോട്ടലുകളിൽ പാകം ചെയ്യുന്നത് ഉസ്താദുമാർ തുപ്പിയ ഭക്ഷണമാണെന്നും ഹലാൽ ബോർഡുള്ള ഹോട്ടലുകൾ മതതീവ്രവാദികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവയാണെന്നുമാണ് സുരേന്ദ്രൻ ആരോപിച്ചത്.
മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ഭിന്നതയും ശത്രുതയും വളർത്തുകയും അതുവഴി വർഗീയ ധ്രുവീകരണവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്നാണ് കസബ സ്േറ്റഷനിലും സിറ്റി പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.