വയോജനങ്ങളുടെ കരകൗശല മേള
text_fieldsകോഴിക്കോട്: വയോജനക്ഷേമത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിവിങ് ലൈഫ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ വയോജനങ്ങളിലെ കലാവാസനകളും കരവിരുതുകളും പ്രോത്സാഹിപ്പിക്കാൻ 'കരുതൽ' പദ്ധതി തുടങ്ങി. മലബാർ ഗ്രൂപ്പിന്റെ സഹകരണത്തോടെ നടക്കുന്ന പദ്ധതിയിൽ കരകൗശല വസ്തുക്കൾ, പെയിന്റിങ്, അലങ്കാര വസ്തുക്കൾ എന്നിവയുടെ നിർമാണത്തിലും പ്രദർശനത്തിലും വിപണനത്തിലും 60ന് മുകളിൽ പ്രായമായവർക്ക് ഭാഗമാകാം.
മേയിൽ കോഴിക്കോട് നടക്കുന്ന മേളയിൽ 'കരുതൽ' പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾ നിർമിച്ച കലാവസ്തുക്കളുടെ പ്രദർശനവും വിപണനവും നടക്കുമെന്ന് ലിവിങ് ലൈഫ് ട്രസ്റ്റ് ചെയർപേഴ്സൺ ഡാർളിൻ പി. ജോർജ് അറിയിച്ചു. വിശദവിവരങ്ങൾക്ക് മലാപ്പറമ്പിലുള്ള വയോജനങ്ങളുടെ പകൽവീടായ 'തറവാട്ടി'ൽ ബന്ധപ്പെടണം. നമ്പർ: 9995880046. ഇ-മെയിൽ: livinglifetrust@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.