Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിനിമയിൽ...

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പീഡനം; പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ

text_fields
bookmark_border
സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പീഡനം; പരാതിക്കാരിയുടെ സുഹൃത്ത് അറസ്റ്റിൽ
cancel
camera_alt

അ​ഫ്​​സീ​ന​

കോ​ഴി​ക്കോ​ട്​: ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പി​ലു​ള്ള ഫ്ലാ​റ്റി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മു​ണ്ട​യാ​ട് സ്വ​ദേ​ശി​നി പി.​പി. അ​ഫ്​​സീ​ന​യെ​യാ​ണ്​ (29) ടൗ​ൺ പൊ​ലീ​സ് അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക​ണ്ണൂ​രി​ൽ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം അ​ഫ്​​സീ​ന സു​ഹൃ​ത്താ​യ ഷ​മീ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യെ ഫ്ലാ​റ്റി​ലെ​ത്തി​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ സ​ഹാ​യി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി കൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ്​ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, അ​വ​ർ​ വ​ഴ​ങ്ങാ​ത്ത​തി​നാ​ൽ അ​ഫ്സീ​ന​യും ഷ​മീ​റും പ​രാ​തി​ക്കാ​രി​യെ കൂ​ട്ടി ന​ട​ക്കാ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ വ്യ​ക്​​ത​മാ​യ​താ​യി പൊ​ലീ​സ്​ വി​ശ​ദീ​ക​രി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ, സെ​യ്ത​ല​വി എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തേ കു​ട​കി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ അ​വ​ർ​ക്ക് സ​ഹാ​യം​ചെ​യ്ത അ​ഫ്​​സീ​ന​യു​ടെ സു​ഹൃ​ത്ത് ഷ​മീ​ർ കു​ന്നു​മ്മ​ലും അ​റ​സ്റ്റി​ലാ​യി​രു​ന്നു.

സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ സാ​ബു​നാ​ഥ്, അ​സി. സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​കെ. ബി​ജു​മോ​ഹ​ൻ, കെ.​പി. ദീ​പ്തി​ഷ്, അ​സി. ക​മീ​ഷ​ണ​റു​ടെ ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ലു, സി.​കെ. സു​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women harassmentharassmentsarrest
News Summary - Harassment on the promise of acting in a movie; The complainant's friend was arrested
Next Story