ഹരിത 'ഇഫക്ട്': കാലിക്കറ്റിലെ എം.എസ്.എഫ് കമ്മിറ്റിയിൽ പെൺഭൂരിപക്ഷം
text_fieldsകോഴിക്കോട്: കൂടുതൽ പെൺകുട്ടികളെ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല കാമ്പസിലെ എം.എസ്.എഫ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. എം.എസ്.എഫും വനിത വിഭാഗമായ 'ഹരിത'യും വെവ്വേറെ കമ്മിറ്റികൾ എന്ന പതിവ് മാറ്റിയാണ് പെൺകുട്ടികൾക്കു മുൻതൂക്കമുള്ള കമ്മിറ്റിയുണ്ടാക്കിയത്. ഭാരവാഹികൾ: ഷഫീഫ് മുഹമ്മദ് (പ്രസി), എ. സഫ്ന ( ജനറൽ സെക്ര). സഫ്നയടക്കം ഏഴ് ഭാരവാഹികൾ പെൺകുട്ടികളാണ്. ആറ് പേർ ആൺകുട്ടികളും. മറ്റു ഭാരവാഹികൾ: ടി.വി അനസ് (ട്രഷറർ), അബ്ദുസലാം ശാക്കിർ, അഫീഫ ഷിറിൻ, െക. സഹ്ല, ഫിദ ഗഫൂർ, നദ ഫാത്തിമ, അൻഫൽ (വൈസ് പ്രസിഡൻറുമാർ), ഫസൽ, ഫർസീന, സഫ, അനസ് (ജോ. സെക്രട്ടറിമാർ).
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസിനെതിരായ ഹരിതയുടെ പരാതിയിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് വി. അനസിെൻറയും െക.സി. അസറുദ്ദീെൻറയും നേതൃത്വത്തിലുള്ള കാമ്പസിലെ എം.എസ്.എഫ് കമ്മിറ്റി ഈ മാസം 18ന് രാജിെവച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.