ഹരിത ഭാരവാഹികൾ തിങ്കളാഴ്ച വനിത കമീഷന് മൊഴി നൽകും
text_fieldsകോഴിക്കോട്: എം.എസ്.എഫ് നേതാക്കൾക്കെതിരായ 'ഹരിത'യുടെ പരാതിയിൽ വനിത കമീഷന് മുന്നിൽ തിങ്കളാഴ്ച ഭാരവാഹികൾ മൊഴിനൽകും. സെപ്റ്റംബർ ഏഴിന് മലപ്പുറത്ത് നടന്ന കമീഷൻ സിറ്റിങ്ങിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും മലപ്പുറത്ത് പങ്കെടുക്കാനാവില്ലെന്നും കോഴിക്കോട് സിറ്റിങ്ങിൽ പങ്കെടുക്കാമെന്നുമാണ് ഹരിത ഭാരവാഹികൾ അറിയിച്ചിരുന്നത്.
ഇതിനിടയിൽ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിെച്ചങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിക്കുകയും ഹരിതയെ പിന്തുണച്ച ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. നടപടി വകവെക്കാതെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ഹരിത ഭാരവാഹികൾ.
കമീഷന് ലഭിച്ച പരാതി പൊലീസിന് കൈമാറിയതിനെ തുടർന്ന് ചെമ്മങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ജൂൺ 22ന് എം.എസ്.എഫിെൻറ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസായ വെള്ളയിൽ ഹബീബ്സെൻററിൽ നടന്ന യോഗത്തിൽ ലൈംഗികമായി അധിക്ഷേപിച്ച് സംസാരിച്ചതായാണ് നവാസിനെതിരായ പരാതി. ഫോൺവഴി അസഭ്യവാക്കുകൾ പ്രയോഗിച്ചു എന്നാണ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വഹാബിനെതിരായ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.