അതിജീവനത്തിെൻറ പ്രതീക്ഷയൊരുക്കി ഹീലിങ് ടച്ച് വെബിനാർ
text_fieldsകോഴിക്കോട്: വിദ്യാർഥിജീവിതത്തിെൻറ വസന്തം വിരിയേണ്ട കാമ്പസുകൾ കോവിഡ് ഭീതിയിൽ നിശ്ശബ്ദമായപ്പോൾ അതിജീവനത്തിെൻറ പ്രതീക്ഷയൊരുക്കി 'മാധ്യമം ഹീലിങ് ടച്ച് വെബിനാർ'. 'മാധ്യമം ഹെൽത്ത് കെയർ' ഹീലിങ് ടച്ച് പദ്ധതിയും ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളജ് നാഷനൽ സർവിസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച വെബിനാർ വിദ്യാർഥികൾക്ക് ആത്മവിശ്വാസവും കരുത്തും പകരുന്നതായി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാൻ മാനസികമായി കരുത്താർജിക്കണമെന്നും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടണമെന്നും കോഴിക്കോട് മെഡിക്കൽ കോളജ് അസി. പ്രഫസർ ഡോ. വി.കെ. ഷമീർ പറഞ്ഞു. കോവിഡ്-19 അതിജീവനവും പ്രതീക്ഷയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രോഗത്തോടൊപ്പം ഒറ്റപ്പെട്ടു കഴിയുന്നവരുടെയും വിദ്യാർഥി ജീവിതത്തിെൻറ പിരിമുറുക്കം സംബന്ധിച്ചുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എൻ. ശ്രീരേഖ അധ്യക്ഷത വഹിച്ചു. 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ ആമുഖഭാഷണം നിർവഹിച്ചു. ആർ. മൈഥിലി എൻ.എസ്.എസ് ഗീതം ആലപിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വൈ. ശ്രീജിത് സ്വാഗതവും ഗീതു നന്ദിയും പറഞ്ഞു. 'മാധ്യമം' സർക്കുലേഷൻ മാർക്കറ്റിങ് മാനേജർ ടി.എസ്. സാജിത് മോഡറേറ്ററായിരുന്നു.
നിർധനരോഗികൾക്ക് ആശ്വാസം പകരുന്നതിന് തുടക്കം കുറിച്ച 'മാധ്യമം ഹെൽത്ത് കെയർ', കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിന് മേയ് ആദ്യ വാരത്തിൽ തുടക്കം കുറിച്ചതാണ് ഹീലിങ് ടച്ച് ഹെൽപ് െഡസ്ക്.
ഡോക്ടർമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, ക്ലിനിക്കൽ കൗൺസിലർമാർ, സന്നദ്ധസംഘടനകൾ തുടങ്ങിയവരുടെ സേവനമാണ് ഹെൽപ് െഡസ്ക് നൽകുന്നത്. ഇതിനകം കോവിഡ് രോഗികളും അല്ലാത്തവരുമായ നിരവധിപേരാണ് ഹെൽപ് ഡെസ്കിെൻറ സഹായം തേടിയത്. ഫോൺ: 9645006035.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.