Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുതിരവട്ടം: ആരോഗ്യ...

കുതിരവട്ടം: ആരോഗ്യ വകുപ്പി​ന്‍റെ പരിശോധന പൂർത്തിയായി; മന്ത്രിക്ക്​ റിപ്പോർട്ട്​ നൽകും

text_fields
bookmark_border
Kuthiravattom mental Hospital
cancel
Listen to this Article

കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ. ​പി.​പി. പ്രീ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട്​ വ്യാ​ഴാ​ഴ്ച ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജി‍ന്​ കൈ​മാ​റും.

റി​മാ​ൻ​ഡ്​ പ്ര​തി​ക​ളെ കൂ​ടു​ത​ലാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി​യും പ​രി​സ​ര​വും വാ​ർ​ഡു​ക​ളും ബ്ലോ​ക്കു​ക​ളു​മെ​ല്ലാം സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. കേ​ന്ദ്ര​ത്തി​ൽ സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടെ​ന്നും ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷാ ജോ​ലി​ക്കാ​രി​ല്ലെ​ന്നും ചു​റ്റു​മ​തി​ലി​ല്ലെ​ന്നും കെ​ട്ടി​ട​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന​ത​ട​ക്കം നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഇ​തി​ന​കം ഉ​യ​ർ​ന്ന​ത്.

ചോ​ർ​ന്നൊ​ലി​ക്കു​ന്ന വാ​ർ​ഡു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും എ​ലി​ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടു​ക​യാ​ണ്. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും എ​ണ്ണ​ക്കു​റ​വും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സ്​​റ്റേ​റ്റ്​ മെ​ന്‍റ​ൽ​ ഹെ​ൽ​ത്ത്​ നോ​ഡ​ൽ ഓ​ഫി​സ​ർ കി​ര​ൺ അ​ട​ക്ക​മു​ള്ള​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuthiravattom Mental HospitalKuthiravattom
News Summary - Health Department inspection in Kuthiravattom completed
Next Story