ആരോഗ്യ ഇന്‍ഷൂറൻസ് കാർഡ്; പുതുക്കാം, കൂട്ടിച്ചേർക്കാം
text_fieldsകോഴിക്കോട്: ആരോഗ്യ ഇന്‍ഷൂറൻസ് കാർഡ് (ആർ.എസ്.ബി.വൈ/ കെ.എ.എസ്.പി/പി.എം.ജെ.എ.വൈ) പുതുക്കൽ, കൂട്ടിച്ചേർക്കൽ എന്നീ സേവനങ്ങൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രി 67ാം നമ്പർ കൗണ്ടറിൽ ലഭ്യമാണ്.
എം.സി.എച്ച്, സൂപ്പർ സ്പെഷ്യാലിറ്റി, പി.എം.എസ്.എസ്.വൈ, ടർഷറി കാൻസർ സെന്റർ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കേ കൗണ്ടറിൽനിന്ന് സേവനം ലഭ്യമാവുകയുള്ളു.
രാവിലെ എട്ട് മുതൽ വൈകീട്ട് നാലുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. സേവനങ്ങൾ ആവശ്യമുള്ളവർ 67ാം നമ്പർ കൗണ്ടറിൽനിന്ന് കാർഡ് പുതുക്കിയ ശേഷം മാത്രം കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് (കെ.എ.എസ്.പി) രജിസ്ട്രേഷൻ കൗണ്ടറിൽ എത്തേണ്ടതാണ്.
ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കാൻ:
ആരോഗ്യ ഇൻഷൂറൻസ് കാർഡ്
റേഷൻ കാർഡ് (രോഗി ഉൾപ്പെട്ടത്)
ആധാർ കാർഡ്
രോഗിയുടെ ഫോട്ടോ
പേര് കൂട്ടിച്ചേർക്കാൻ:
ആരോഗ്യ ഇൻഷൂറൻസ് കാർഡ്
റേഷൻ കാർഡ് (രോഗി ഉൾപ്പെട്ടത്)
ആധാർ കാർഡ്
രോഗിയുടെ ഫോട്ടോ
ഇൻഷൂറൻസ് കാർഡിൽ ഉൾപ്പെട്ട ഒരംഗവും അവരുടെ ആധാർ കാർഡും
കാരുണ്യ ബനവലന്റ് ഫണ്ട് ഗുണഭോക്തൃ തിരിച്ചറിയൽ രേഖ ലഭിക്കാൻ
നിർദിഷ്ട ഫോറത്തിലുള്ള സമ്മതപത്രം
റേഷൻ കാർഡ് (രോഗി ഉൾപ്പെട്ടത്)
ആധാർ കാർഡ്
രോഗിയുടെ ഫോട്ടോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.