നാശംവിതച്ച് കനത്ത മഴ; നാടും നഗരവും വെള്ളത്തിൽ
text_fieldsകോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും െകടുതികളുണ്ടായതോടെ ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോഴിക്കോട് താലൂക്കിൽ ഒന്നും കൊയിലാണ്ടി താലൂക്കിൽ രണ്ടും ക്യാമ്പുമാണ് തുറന്നത്. മൂന്ന് ക്യാമ്പുകളിലുമായി പത്ത് കുടുംബങ്ങളിൽനിന്നായി 24 പുരുഷന്മാരും 21 സ്ത്രീകളും 16 കുട്ടികളുമുൾപ്പെടെ 61 പേരാണുള്ളത്.
കൊയിലാണ്ടി താലൂക്കിലെ കൊല്ലം പാറപ്പള്ളി ബീച്ചിൽ കടൽക്ഷോഭത്തെ തുടർന്ന് വിയ്യൂർ വില്ലേജിലെ ഏഴ് കുടുംബങ്ങളിലെ 44 പേരെ ശറഫുൽ ഇസ്ലാം മദ്റസയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 16 സ്ത്രീകളും 17 പുരുഷന്മാരും 11 കുട്ടികളുമാണ് ക്യാമ്പിലേക്ക് മാറിയത്. ചെങ്ങോട്ടുകാവ് വില്ലേജിലെ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളെ ജി.എൽ.പി.എസ് മാടാക്കരയിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും മൂന്നു കുട്ടികളുമാണ് മാറിയത്.
കോഴിക്കോട് താലൂക്കിലെ കസബ വില്ലേജിൽ തോപ്പയിൽ ക്യാമ്പ് ആരംഭിച്ചു. രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് ഇവിടെയുള്ളത്. വടകര വില്ലേജിൽ 100 കുടുംബങ്ങളിൽനിന്ന് 310 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. വടകര തീരപ്രദേശങ്ങളായ വടകര സാൻഡ് ബാങ്ക്സ്, പുറങ്കര, അഴിയൂർ ചോമ്പാൽ ഹാർബർ, കുരിയാടി മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി. ഈ മേഖലയിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ചോമ്പാൽ ഹാർബറിൽനിന്ന് നാല് വള്ളങ്ങൾ കടലിലേക്ക് ഒഴുകി കാണാതായി. ഏറാമല മമ്പള്ളീമ്മൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ആളപായമില്ല.
കടലുണ്ടി വില്ലേജിൽ കടൽക്ഷോഭത്തെ തുടർന്ന് കപ്പലങ്ങാടി ഭാഗത്തുനിന്നും 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തുനിന്നും രണ്ട് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തുനിന്നും ആറ് കുടുംബങ്ങളയും ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു.ബേപ്പൂർ വില്ലേജിൽ പൂണാർ വളപ്പിൽ ശക്തമായ കടൽക്ഷോഭത്തിൽ വീടിെൻറ മതിലിടിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കുപറ്റി. പുലിമുട്ടിൽ 13 പെട്ടിക്കടകൾ പൂർണമായി തകർന്നു. കൊടിയത്തൂർ വില്ലേജിൽ മാട്ടുമുഴി കോളനിയിൽ ഒരുവീട് ഭാഗികമായി തകർന്നു.
കോട്ടൂളി വില്ലേജിൽ ഒരു വീടിെൻറ മേൽക്കൂര ഭാഗികമായി തകർന്നു. ഫറോക്ക് വാക്കടവ്, ബേപ്പൂർ ജങ്കാർ പരിസരം, കപ്പലങ്ങാടി, ഗോതീശ്വരം, പൂക്കാട് ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമുണ്ട്. പന്നിയങ്കര വില്ലേജിൽ ശക്തമായ കടൽക്ഷോഭത്തിൽ കോതി പാലത്തിനു സമീപമുള്ള നിരവധി വീടുകൾക്കും കോയ വളപ്പിൽ രണ്ടു വീടുകൾക്കും ഭാഗികമായി കേടുപാട് സംഭവിച്ചു. കൂടാതെ നാല് കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് താമസം മാറി. വേങ്ങേരി വില്ലേജിലും ചെലവൂർ വില്ലേജിലും മതിലിടിഞ്ഞുവീണു. ഈങ്ങാപ്പുഴ വില്ലേജിൽ കെട്ടിൻറകായിൽ അബ്ദുൽ അസീസിെൻറ വീടിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞു. കൂടത്തായി വില്ലേജിൽ നാലു സെൻറ് കോളനിയിൽ അമ്പലക്കുന്ന് സുനന്ദ ദാസിെൻറ വീടിനു മുകളിൽ റബർ മരം വീണു.
രക്ഷാപ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, വീടുകൾക്ക് കേടുപാട്, കടലാക്രമണം രൂക്ഷം, വള്ളങ്ങൾ ഒഴുകിപ്പോയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.