ലോക്കഴിഞ്ഞപ്പോൾ തിരക്കും ഗതാഗതക്കുരുക്കും
text_fieldsകോഴിക്കോട്: ലോക്ഡൗൺ ഇളവിൽ വൻ േതാതിൽ ജനങ്ങൾ പുറത്തിറങ്ങിയതോടെ വെള്ളിയാഴ്ച റോഡിലും കവലകളിലും വലിയ തിരക്ക്. കടകളടക്കം തുറന്ന ദിവസം റോഡുകളും തെരുവുകളും നിറഞ്ഞു കവിഞ്ഞു. പലപ്പോഴും റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മൊബൈൽ കടകളിലും ബാങ്കുകൾക്ക് മുന്നിലുമെല്ലാം ഉപഭോക്താക്കളുടെ വലിയ നിര പ്രത്യക്ഷപ്പെട്ടു.
വരുന്ന രണ്ട് ദിവസവും പൂർണ ലോക്ഡൗൺ ആയതും തിരക്കിന് കാരണമായി. തെരുവിൽ മിക്കയിടത്തും ഉന്തുവണ്ടിക്കച്ചവടം പൊടിപൊടിച്ചു. ബസുകൾ ഉണ്ടാവുമെന്ന് കരുതിയിറങ്ങിയവർക്ക് മിക്ക റൂട്ടിലും ആവശ്യത്തിന് ബസുകൾ ഓടാത്തത് ബുദ്ധിമുട്ടുണ്ടാക്കി.
ഓടിയ ബസുകളിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള വൻ തിരക്കായിരുന്നു. ബസ് സ്േറ്റാപ്പുകളിൽ വണ്ടി കാത്തുനിൽക്കുന്നവരുടെ വലിയ കൂട്ടം രൂപപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസുകൾ പലർക്കും ആശ്വാസമായി.
ഒന്നരമാസത്തോളമായി ഗതാഗതം നിയന്ത്രിക്കാൻ റോഡിലുണ്ടായിരുന്ന പൊലീസ് വെള്ളിയാഴ്ച പൂർണമായി റോഡുകളിൽനിന്ന് മാറിനിന്ന അവസ്ഥയായിരുന്നു. മിഠായിതെരുവ്, മാവൂർ റോഡ്, പാളയം, നടക്കാവ്, ഇംഗ്ലീഷ് പള്ളി, കല്ലായി റോഡ് തുടങ്ങി മിക്കയിടത്തും വൻതിരക്കും ഗതാഗതക്കുരുക്കുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.