ലിഫ്റ്റ് ‘പണിമുടക്കിൽ’ രക്തജന്യ രോഗികൾക്ക് ഹെമറ്റോളജി വാർഡിലെത്താനാവുന്നില്ല
text_fieldsകോഴിക്കോട്: വിവിധ കോണുകളിൽ നിന്നുയർന്ന വിമർശനങ്ങൾക്കു പിന്നാലെ മെഡിക്കൽ കോളജ് ഹെമറ്റോളജി ഓങ്കോളജി വാർഡിലേക്കുള്ള ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കിയെങ്കിലും വീണ്ടും പണിമുടക്കി. ഇതോടെ രക്താർബുദ രോഗികളും ജനിതക രക്തരോഗികളും ബന്ധുക്കളും ഏറ്റവും മുകളിലെ 48ാം വാർഡിലെത്തുന്നത് വലിയ ബുദ്ധിമുട്ടോടെ. ഹൃദ്രോഗികളും ശരീരം കുഴഞ്ഞവരും കാൽമുട്ട് അനക്കാൻ പറ്റാത്തവരുമായ രോഗികളാണ് പ്രയാസപ്പെടുന്നത്.
കാൽ മുട്ടിന് ഗുരുതരമായ രക്തസ്രാവം മൂലം അടിയന്തര ചികിത്സക്കായി മെഡിക്കൽ കോളജിൽ എത്തിച്ച ഹീമോഫീലിയ രോഗിയായ പുല്ലാളൂർ സ്വദേശി സുനിൽകുമാർ ഹെമറ്റോളജി വാർഡിലേക്ക് കയറാനാവാതെ രണ്ടാം വാർഡിലാണ് ഇപ്പോൾ കഴിയുന്നത്. ലിഫ്റ്റ് കേടായത് കാരണം രോഗികളുടെ ചികിത്സതന്നെ അവതാളത്തിലാവുകയാണ്.
ലിഫ്റ്റ് പ്രവർത്തന സജ്ജമാക്കാൻ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.