ഇവിടെയുണ്ട്, ആ കൈയൊപ്പ് പതിഞ്ഞ ചിത്രം
text_fieldsവടകര: ചിത്രകാരന് ഫിറോസ് ഹസെൻറ കൈയിലുണ്ട് മറഡോണ ഒപ്പിട്ട ചിത്രം. ഫുട്ബാൾ ഇതിഹാസത്തെ കേന്ദ്രീകരിച്ച് ദുബൈയില്‍ പ്രദർശനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു ഫിറോസ്. അപ്രതീക്ഷിതമായ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് ഈ ചിത്രകാരൻ. ചെറുപ്പം മുതലേ കായിക താരങ്ങളോട് വലിയ ആരാധനയായിരുന്നു എന്ന് ഫിറോസ് പറയുന്നു. വടകരയിലെ, കളിക്കാരെ നേരില്‍ കാണാനായിരുന്നു അന്നത്തെ വലിയ ആഗ്രഹം.
പിന്നീടാണ്, മറഡോണ ഒഴിയാത്ത ആവേശമായി മനസ്സിൽ നിറഞ്ഞത്. പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ കാണാന്‍ ഡല്‍ഹിയില്‍ പോയ വേളയിലാണ്താരത്തെ കാണാനുള്ള അവസരത്തിന് വഴിയൊരുങ്ങിയത്. കണ്ണൂരിൽ ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് മറഡോണ വരുന്നതായി അറിഞ്ഞു. ഡല്‍ഹി കെ.പി.സി.സി സെക്രട്ടറി കെ.എന്‍. ജയരാജ് വഴി ബോബി ചെമ്മണ്ണൂരുമായി സംസാരിച്ച് കണ്ണൂരിൽ വരുേമ്പാൾ കാണാനുള്ള അവസരമൊരുക്കി. നാട്ടിലെത്തിയ ശേഷം താരത്തിെൻറ ചിത്രം വര തുടങ്ങി. കുറച്ചുഭാഗം വടകരയിലെ വീട്ടില്‍നിന്ന് വരച്ചു. ബാക്കി മറഡോണ വന്നാൽ താമസിക്കാനിരുന്ന ഹോട്ടലിൽ വെച്ചും.
ആ ചിത്രങ്ങൾ മറഡോണ വന്നപ്പോൾ ഹോട്ടലിെൻറ സ്വീകരണ മുറിയിൽ പ്രദർശനത്തിന് വെച്ചിരുന്നു. പെയിൻറിങ് കണ്ടപ്പോള്‍ അടുത്തുവിളിച്ചു. ഒപ്പിട്ട് തന്നു. തൊട്ടടുത്ത ദിവസം മറ്റൊരു പെയിൻറിങ് നല്കി. ഹോട്ടലില്‍ താമസിക്കവേ ഒരിക്കൽ കൂടി കാണാൻ അവസരമൊരുങ്ങി.
അര്‍ധരാത്രിയിലും നാടിെൻറ പലഭാഗത്തുനിന്നായി കാണാനെത്തിയ ആരാധകരെ നോക്കി കൈവീശുകയായിരുന്നു മറഡോണ. ആ മുറിയിലേക്ക് ഓടിച്ചെന്നു. ബോബി ചെമ്മണ്ണൂർ മാത്രമായിരുന്നു കൂടെ. അഞ്ചു മിനിറ്റോളം ആരാധകരെ നോക്കി നൃത്തം ചെയ്യുന്ന മറഡോണക്കൊപ്പം താനും ചേര്‍ന്നു.
ഫുട്ബാൾ ആവേശവും ആ ചിത്രം വരയുമാണ് ഫുട്ബാൾ ഇതിഹാസത്തെ കാണാൻ വഴിയൊരുക്കിയതെന്ന് ഫിറോസ് ഹസൻ ഓർക്കുന്നു.
''ആരാധകരെല്ലാം വലിയ വേദനയിലാണ്. എെൻറ ദുഃഖം അതിനും മുകളിലാണെന്ന് ഞാന്‍ കരുതുന്നു.''-ഫിറോസ് ഹസൻ പറയുന്നു. എം.എഫ്. ഹുസൈന്, എ.പി.ജെ. അബ്ദുൽ കലാം, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, സചിന് ടെണ്ടുല്‍ക്കര്‍ തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങൾ ഫിറോസ് പ്രദർശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.