അപകടത്തിൽപെടുന്ന വാഹനം കണ്ടെത്താൻ ആപ്പുമായി ഹൈവേ ഡിലൈറ്റ്
text_fieldsകോഴിക്കോട്: അപകടത്തിൽപെടുന്ന വാഹനം കണ്ടെത്താൻ പ്രത്യേക ആപ്പുമായി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈവേ ഡിലൈറ്റ്. വാഹനത്തിൽ പതിപ്പിച്ച ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് വാഹന ഉപഭോക്താവിനെ വിവരമറിയിക്കാം. ഇരുചക്രവഹനങ്ങളുൾപ്പെടെയുള്ളവയിൽ ഈ സ്റ്റിക്കർ പതിപ്പിക്കാം. ക്യൂ.ആർ കോഡ് വാങ്ങുന്ന സമയത്ത് വാഹന ഉപഭോക്താവിന്റെ നമ്പർ, ആരോഗ്യവിവരങ്ങൾ തുടങ്ങിയവ ചേർക്കും.
വാഹനാപകടത്തിൽപെട്ടാൽ മറ്റൊരു വ്യക്തിക്ക് തന്റെ മൊബൈൽ കാമറയോ സ്കാനറോ ഉപയോഗിച്ച് രക്ഷ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താവിന്റെ മൊബൈൽ നമ്പർ വഴി വിവരമറിയിക്കാം. ഉപഭോക്താവിന്റെ നമ്പർ വെളിപ്പെടാതെ ഡമ്മി നമ്പർ വഴിയാണ് കോൾ എന്നതിനാൽ സ്വകാര്യത ഉറപ്പുവരുത്തും. ഒരുവർഷത്തെ പാക്കേജിന് 450 രൂപയാണ് വരുക. നിർമാതാക്കളായ ഇൻസമാം നൗഫൽ, രജേഷ് രാജഗോപാൽ, പി.കെ. ഷഹലാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.