മലയോര ഹൈവേ പ്രവൃത്തി ഇഴയുന്നു; ടൂറിസം മേഖല പ്രതിസന്ധിയിൽ
text_fieldsതലയാട്: മലയോര ഹൈവേ പ്രവൃത്തി ഇഴയുന്നത് വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയ പ്രവൃത്തി ഇഴയുന്നത് മലയോര മേഖലയിലെ ടൂറിസത്തെയാണ് പ്രതിസന്ധിയിലാക്കുന്നത്. പടിക്കൽവയൽ മുതൽ കക്കയം 28ാം മൈൽ വരെയുള്ള 6.75 കിലോമീറ്റർ മലയോര ഹൈവേയുടെ പ്രവൃത്തിക്കായി കിഫ്ബിയിൽനിന്ന് 47 കോടി രൂപയാണ് അനുവദിച്ചത്.
നിലവിലെ റോഡ് വീതികൂട്ടുകയും കലുങ്കുകൾ പുനർനിർമിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്.കലുങ്കുകൾ പുനർനിർമിക്കുന്നത് ഈ ഭാഗത്ത് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആധുനിക യന്ത്രസൗകര്യങ്ങൾ ഉപയോഗിക്കാത്തതിനാൽ പെട്ടെന്ന് തീർക്കാവുന്ന നിർമാണപ്രവൃത്തി നീണ്ടുപോകുന്ന അവസ്ഥയാണുള്ളത്.
ഇതുമൂലം, കക്കയം ഡാം, കരിയാത്തുംപാറ, തോണിക്കടവ്, വയലട ടൂറിസ്റ്റ് മേഖലയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്രാദുരിതത്തിലാണ്. ഇടക്കിടെ പെയ്യുന്ന കനത്ത മഴയും പ്രവൃത്തിയെ ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.