ഒളിമ്പസിന്റെ രണ്ടാം വരവ്
text_fieldsസൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി പ്രോജക്ടുകളിലൊന്നായ ഒളിമ്പസിന്റെ രണ്ടാം ഘട്ടം കോഴിക്കോട്ട് ഒരുങ്ങുകയാണ്. ഒളിമ്പസിന്റെ ആദ്യ ഘട്ടം ലോഞ്ച് ചെയ്ത് ഒന്നരമാസത്തിനുള്ളിൽ തന്നെ വിറ്റഴിക്കപ്പെട്ടു എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. രണ്ട് കൂറ്റൻ ടവറുകൾ അടങ്ങുന്ന ഒരു ബൃഹദ് പദ്ധതിയാണ് ഒളിമ്പസ്. 65 ഏക്കർ ഏരിയയിൽ ഹൈലൈറ്റ് സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുകയും ഒപ്പം ഒത്തൊരുമയും സൗഹൃദവും ബന്ധങ്ങളുമെല്ലാം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ആശയം റെസിഡൻഷ്യൽ പ്രോജക്ടുകളിൽ നടപ്പാക്കി മുന്നേറുകയാണ് ഹൈലൈറ്റ് ഗ്രൂപ്പ്.
ഈ ആശയം മുൻനിർത്തിയാണ് ഹൈലൈറ്റ്, ‘ഒളിമ്പസ്’ എന്ന വലിയ പ്രോജക്ടുമായി മുന്നോട്ടുവന്നത്. ‘ഒളിമ്പസ്’ പ്രോജക്ടുമായി ഹൈലൈറ്റ് ഗ്രൂപ്പ് എത്തുമ്പോൾ മാർക്കറ്റ് അത് എത്രത്തോളം സ്വീകരിക്കും എന്ന ചോദ്യം ഞങ്ങൾക്കുമുന്നിൽ ഉണ്ടായിരുന്നു. എന്നാൽ, ഈ പ്രോജക്ട് അനൗൺസ് ചെയ്ത് ഒന്നര മാസത്തിനകം മുഴുവൻ അപ്പാർട്ട്മെന്റുകളും വിറ്റഴിക്കപ്പെട്ടു. അത്രവേഗത്തിൽ വിറ്റഴിക്കപ്പെടുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഈ പ്രതികരണംതന്നെയാണ് ഒളിമ്പസിന്റെ രണ്ടാംഘട്ടം വേഗത്തിലാക്കാൻ ഞങ്ങൾക്കുണ്ടായ പ്രചോദനവും.
‘ഹൈലൈറ്റ് ഗ്രൂപ്പി’ന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ‘ഹൈലൈറ്റ് ഒളിമ്പസ്’.
കോഴിക്കോട് നഗരത്തിനോട് ചേർന്നാണ് സൗത്ത് ഇന്ത്യയുടെ തന്നെ മുഖമുദ്രയായി മാറാനൊരുങ്ങുന്ന കൂറ്റൻ റെസിഡൻഷ്യൽ കോംപ്ലക്സ്.
ഹൈലൈറ്റ് റെസിഡൻസി, ഹൈലൈറ്റ് മാൾ, ഹൈലൈറ്റ് ബിസിനസ്സ് പാർക്ക് എന്നീ പദ്ധതികൾ ജനങ്ങൾ ഏറ്റെടുത്തശേഷമാണ് ‘ഹൈലൈറ്റ് ഗ്രൂപ്പ്’ രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാവുന്ന ‘ഹൈലൈറ്റ് ഒളിമ്പസ്’ പദ്ധതി അവതരിപ്പിച്ചത്.
ഒളിമ്പസിന്റെ തുടക്കം
ഒളിമ്പസിന്റെ ആദ്യ ടവറിൽ 33 നിലകളിലായി 526 പ്രീമിയം അപ്പാർട്ട്മെന്റുകളാണുള്ളത്. ദേശീയപാതക്കരികിൽ ഉയരുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ റെസിഡൻഷ്യൽ കോംപ്ലക്സിൽ കുടുംബങ്ങളുടെ സുരക്ഷയും മറ്റ് ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. താമസക്കാരുടെ സൗകര്യവും സംതൃപ്തിയും ലക്ഷ്യമിടുന്ന പദ്ധതിയിൽ ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അത്യാധുനികരീതിയിലുള്ള 100ലധികം സൗകര്യങ്ങളും ഒളിമ്പസിൽ തയാറാണ്. 40,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഓപ്പൺ ടെറസ് റിക്രിയേഷൻ ഫ്ലോർ ആണ് ഒളിമ്പസിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇവിടെ സ്വപ്നങ്ങൾ ചിറകുവിടർത്തുന്നു
ഒളിമ്പസ് ഒന്നിനെ പിന്തുടർന്നാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഒളിമ്പസിന്റെ അടുത്ത ഫേസ് ആയ ഒളിമ്പസ് 2 വിന്റെ ടവർ നിർമാണം തുടങ്ങുന്നത്. അൾട്രാ ലക്ഷ്വറി സൗകര്യങ്ങളുമായാണ് ഒളിമ്പസിന്റെ രണ്ടാം പതിപ്പ് ഹൈലൈറ്റ് ഗ്രൂപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 30,000 ൽ കൂടുതൽ ചതുരശ്ര അടി വരുന്ന ഓപ്പൺ ടെറസ് റിക്രിയേഷൻ ഏരിയയാണ് ഒളിമ്പസ് 2ന്റെ പ്രത്യേകതകളിലൊന്ന്. റിക്രിയേഷനായി ഒരു ഫ്ലോർതന്നെ ഒളിമ്പസ് തയാറാക്കിയിട്ടുണ്ട്.
വിശാലമായ ഈ ഓപ്പൺ ടെറസിലെ റിക്രിയേഷൻ ഏരിയ ഇന്ത്യയിൽ തന്നെ ഏറ്റവും വലുതാണ്. 32 നിലകളിലായി 934 ചതുരശ്ര അടി മുതൽ 2,733 ചതുരശ്ര അടിവരെയുള്ള 412 അപ്പാർട്ട്മെന്റുകളാണ് ഇതിൽ. ടവർ പൂർത്തീകരിക്കുന്നതോടുകൂടി 22. 62 ലക്ഷം ചതുരശ്ര അടിയിൽ രണ്ട് ടവറുകളിലായി 938 അപ്പാർട്ട്മെന്റുകൾ ഒളിമ്പസ് മെഗാ പ്രോജക്റ്റിൽ ഉണ്ടാകും. ഒളിമ്പസ് ഫേസ് ഒന്നിൽ തയാറാക്കിയിരിക്കുന്ന നൂറിലധികം സൗകര്യങ്ങൾക്കൊപ്പം ഫേസ് രണ്ടിലും തുല്യ സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാവും.
അപ്പാർട്ട്മെന്റുകളിൽനിന്നും നൂറു മീറ്റർ ഉയർന്നാണ് ടെറസ് റിക്രിയേഷൻ ഫ്ലോർ. ഇവിടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇൻഫിനിറ്റി പൂൾ സംവിധാനവും റസസ്റ്റാറന്റുമെല്ലാം സജ്ജമാവും. ഗസ്റ്റുകൾക്കായി ടെറസിനോട് ചേർന്ന് മനോഹരമായ ബാൽക്കണിയോടുകൂടി ഗസ്റ്റ് സ്യൂട്ട് സൗകര്യങ്ങളും ഇവിടെയുണ്ടാകും.
സുരക്ഷാ സംവിധാനത്തോടുകൂടിയ കവാടം, വിശാലമായ പാർക്കിങ് സൗകര്യം, വിശ്രമത്തിനും വിനോദത്തിനുമുള്ള പൊതു ഇടങ്ങൾ, ATM കൗണ്ടറുകൾ, ഗസ്റ്റ് ലോഞ്ച്, വിശാലമായ ലോബി, എയർ ലോഞ്ചുകൾ, സൂപ്പർമാർക്കറ്റ്, കുട്ടികൾക്ക് പഠിക്കുന്നതിനായി ക്ലാസ്റൂം ബ്ലോക്ക്, ക്രഷെ സൗകര്യങ്ങൾ, ആംഫി തിയേറ്റർ, പ്രൈവറ്റ് തിയ്യേറ്റർ, ഡോർമെട്രി, കോ വർക്കിങ് സ്പേസുകൾ, റൂഫ് ടോപ്പ് പാർട്ടി ഏരിയ, ലൈബ്രറി ഏരിയ, റൂഫ് ടോപ്പ് ഗാർഡൻ തുടങ്ങി നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വലിയ ഗ്രാൻഡ് ലോബി, രസകരമായി നടക്കാനുള്ള പോഡിയം, മൾട്ടിപ്പ്ൾ എയർ പോക്കറ്റ്സ് ഉള്ളതിനാൽ എല്ലാവർക്കും വെവ്വേറെ ഇടങ്ങളിൽ ഹാങ് ഔട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. മുകളിൽ റിക്രിയേഷൻ/ലെഷർ സംവിധാനങ്ങളും ടവറിന് താഴെ ദൈനംദിന കാര്യങ്ങൾക്കായുള്ള സൗകര്യങ്ങളും എന്ന രീതിയിലാണ് ഒളിമ്പസിന്റെ ഡിസൈൻ. ആർക്കും അനുകരിക്കാൻ കഴിയാത്ത അത്രയധികം സൗകര്യങ്ങളാണ് ഒളിമ്പസ് ടവറിൽ ഹൈലൈറ്റ് ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.
‘സ്ഥപതി’യാണ് ഒളിമ്പസ് പ്രോജക്ടിന്റെ ആർകിടെക്ചർ കൺസൾട്ടന്റ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദ വൺ ഓഫ് ബെന്റൽ’ ആണ് സൈനേജ് കൺസൾട്ടന്റ്. ഡിസൈൻ സ്പെക്ട്രമാണ് സ്ട്രക്ചറൽ കൺസൾട്ടന്റ്.
പ്രമുഖ കൺസൾട്ടൻസി ഗ്രൂപ്പ് ആയ ‘ഭവാനി’യാണ് ഒളിമ്പസിന്റെ എം.ഇ.പി കൺസൾട്ടന്റ്.
ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ (ഐ.ജി.ബി.സി) ഏറ്റവും ഉയർന്ന സ്പെക്കിലാണ് ഒളിമ്പസ് ഒരുങ്ങുന്നത്. ഗ്രീനറിക്ക് പരമാവധി സാധ്യത നൽകുന്നതാണ് ഒളിമ്പസ് പ്രോജക്ട്. ആകെ ലാൻഡ് ഏരിയയുടെ 30 ശതമാനം മാത്രമാണ് ഒളിമ്പസിൽ നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്. ബാക്കി 70 ശതമാനവും തുറന്ന സ്ഥലമാണ്. നാച്ചുറൽ വെന്റിലേഷനും ഗ്രീനറിയുമെല്ലാം ഇതുവഴി ഉറപ്പാക്കാൻ കഴിയും.
ഒളിമ്പസ്; ഓൾ ഇൻ വൺ
ഹൈലൈറ്റ് സിറ്റിയിലെ എല്ലാ സംവിധാനവും ഒളിമ്പസിലുള്ളവർക്ക് ലഭ്യമാവും. തൊട്ടടുത്തുതന്നെ കേരളത്തിലെ ഏറ്റവും വലിയ മാളുകളിലൊന്നായ ഹൈലൈറ്റ് മാൾ, അവിടെ 8 സ്ക്രീനുകളുള്ള പലാക്സി സിനിമാസ്, 65000 സ്ക്വയർഫീറ്റിൽ ഹൈപ്പർമാർക്കറ്റ്, ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതൽ ഔട്ട്ലറ്റുകളുള്ള ഫുഡ്കോർട്ട്, ഒരുലക്ഷം സ്ക്വയർഫീറ്റിൽ നിരവധി എന്റർടെയിൻമെന്റ് സോൺ, റീട്ടെയിൽ സ്പെയ്സുകൾ, 10 ലക്ഷം സ്ക്വയർഫീറ്റിൽ തൊട്ടടുത്ത് ഹൈലൈറ്റ് ബിസിനസ് ടവർ, അവിടെ ഇന്റിവിജ്വൽ ഓഫിസ് സ്പേസുകൾ, കോ വർക്കിങ് സ്പേസുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹഗ് എ മഗ് പ്രീമിയം കഫേ, ഫുഡ് സ്ട്രീറ്റ്, ബാങ്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും ഒളിമ്പസിലെ ഉപഭോക്താക്കൾക്കും ഉപയോഗിക്കാൻ കഴിയും.
ഹൈലൈറ്റ് സിറ്റിയുടെ മറ്റൊരു പ്രത്യേകതയാണ് എലനൈൻ വിമൻസ് ഹോസ്പിറ്റൽ. ഒളിമ്പസിന്റെ തൊട്ടടുത്ത് അത്യാധുനിക സംവിധാനങ്ങളോടെയാണ് എലനൈൻ വിമൻസ് ഹോസ്പിറ്റൽ വരുന്നത്.
ഏറ്റവും പ്രീമിയം ലെവലിലുള്ള ചികിത്സാ സംവിധാനങ്ങൾ ഇവിടെ ലഭ്യമാവും. അത്യാധുനികരീതിയിൽ കൂടുതൽ വിപുലീകരിക്കുന്ന ഹൈലൈറ്റ് പ്രോജക്ടുകളിലേക്ക് ഹൈലൈറ്റ് വൈറ്റ് സ്കൂൾ കാമ്പസും ഫൈവ്സ്റ്റാർ ഹോട്ടലും വൈകാതെതന്നെ കടന്നുവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.