തബലിസ്റ്റ് ഗംഗാധരനും കുടുംബവും ഇനി സ്നേഹവീടിെൻറ തണലില്‍
text_fieldsപൂനൂര്: തബലിസ്റ്റ് ഗംഗാധരനും കുടുംബത്തിനും അന്തിയുറങ്ങാൻ സ്നേഹവീടൊരുക്കി നല്കി പൂനൂര് -19 പെരിങ്ങളം വയല്‍ രചന സാംസ്കാരിക വേദി പ്രവര്‍ത്തകർ. കാലങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു ഗംഗാധരനും കുടുംബവും കഴിഞ്ഞിരുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശിഷ്യന്മാരുള്ള ഗംഗാധരന് അക്കാലത്ത് നാടകം, ഗാനമേള തുടങ്ങിയ പരിപാടികള്‍ നടത്തിയിരുന്ന പെരിങ്ങളം വയലിലെ 'രചന തിയേറ്റഴ്സ്' എന്ന കൂട്ടായ്മയിലെ പ്രധാന തബലിസ്റ്റായിരുന്നു. ഗംഗാധരെൻറ ദുരവസ്ഥ മനസ്സിലാക്കിയാണ് കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങിയത്.
ഇദ്ദേഹത്തിെൻറ പേരിലുള്ള അഞ്ചു സെൻറ് സ്ഥലത്താണ് വീട് നിർമിച്ചത്. വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ താക്കോല്‍ കൈമാറി.
നിർമാണ കമ്മിറ്റി ചെയര്മാന് വി.പി. അബ്ദുല്‍ ജബ്ബാര്‍, കണ്‍വീനര്‍ കെ.ജി. ജയന്, ട്രഷറര്‍ പി.കെ. ഉസ്മാൻ, പി.കെ. മുസ്തഫ, വി.കെ. പത്മനാഭന്, കെ.കെ. വിജയന്, ഗള്‍ഫ് കോഓഡിനേറ്റര്‍മാരായ റസാഖ് കളത്തില്‍, എ.കെ.എം. അബ്ദുറഹ്മാന്, ഗായകന് കെ. അസീസ്, മുഹമ്മദ് പാലത്ത് (ലണ്ടന്‍), പി.കെ. ഹമീദ്, വി.പി. അബ്ദുറഹ്മാന്, ബാബു മാസ്റ്റര്‍, കെ. ബഷീര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. വാര്‍ഡ് മെംബര്‍ പി.സി. ഷിജിലാല്‍, വി.പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.