ഹോമിയോപ്പതി പ്രതിഭ പുരസ്കാരങ്ങൾ
text_fieldsകോഴിക്കോട്: ഹോമിയോപ്പതി ഡോക്ടർമാരുടെ കൂട്ടായ്മയായ പ്രോഗ്രസിവ് ഹോമിയോപത്സ് ഫോറം പ്രഥമ 'ഹോമിയോപ്പതി പ്രതിഭ' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 10 ഹോമിയോപ്പതി ഡോക്ടർമാർക്കാണ് പുരസ്കാരം നൽകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മികച്ച ഹോമിയോപ്പതി ഡോക്ടറായി തൃശൂർ സ്വദേശി ഡോ. കെ.ബി. ദിലീപ് കുമാറിനെ തെരഞ്ഞെടുത്തു. മികച്ച വനിത ഡോക്ടറായി തിരുവനന്തപുരം സ്വദേശി ഡോ. ബിന്ദു ജോൺ പുൽപറമ്പിൽ, യുവ ഡോക്ടറായി കൊടുങ്ങല്ലൂർ സ്വദേശി ഡോ. സനൽ നസറുല്ല, ദൃശ്യമാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർക്കുള്ള അവാർഡ് ഡോ. ഡി. ബിജുകുമാർ, മികച്ച അധ്യാപകൻ കോഴിക്കോട് സ്വദേശി ഡോ. ഇ. സുഗതൻ, സാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള അവാർഡ് കോഴിക്കോട്ടെ ഡോ. മനു മഞ്ജിത്, കലാരംഗത്ത് കഴിവുതെളിയിച്ച ഡോക്ടറായി തിരുവനന്തപുരം സ്വദേശി ഡോ. ഷോല ബിനു, സാമൂഹികസേവനരംഗത്തെ മികച്ച പ്രവർത്തനത്തിന് തൃപ്പൂണിത്തറ സ്വദേശി ഡോ. സലില മുല്ലൻ, സർക്കാർ മേഖലയിലെ മികച്ച ഡോക്ടറായി നോർത്ത് പറവൂർ സ്വദേശി ഡോ. മുഹമ്മദ് റഫീഖ്, ഗവേഷണരംഗത്തെ മികച്ച സംഭാവനകൾക്ക് വടകര സ്വദേശി ഡോ. എം.വി. തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
മേയിൽ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രോഗ്രസിവ് ഹോമിയോപത്സ് ഫോറം ചെയർമാൻ ഡോ. കെ.പി. ഉമ്മർ അലി, ഡോ. റിയാസ് കെ. യൂസുഫ്, ഡോ. കെ.പി. അമ്മാർ അബ്ദുല്ല, ഡോ. മുഹമ്മദ് ഫായിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.