ആ കൂര കടലെടുത്തു; കണ്ണീരൊഴുക്കി ശെഞ്ചിവേലും പാർവതിയും
text_fieldsകോഴിക്കോട്: വയോധിക കുടുംബം അന്തിയുറങ്ങിയ കൊച്ചുകൂര കലിതുള്ളിയ കടലെടുത്തു. ശെഞ്ചിവേൽ -പാർവതി ദമ്പതികളും െശഞ്ചിവേലിെൻറ സഹോദരൻ ശബാവതിയും താമസിച്ച സൗത്ത് ബീച്ചിലെ ഓലപ്പുരയാണ് കഴിഞ്ഞ ദിവസങ്ങളിലെ കടലാക്രമണത്തിൽ പൂർണമായും തകർന്നത്. ദി കാലിക്കറ്റ് കോഓപറേറ്റിവ് അർബൻ ബാങ്കിെൻറ പരപ്പിൽ ശാഖക്ക് എതിർഭാഗത്തായിരുന്നു ഈ കൂര. ഓലയും മുളയും ടാർപോളിൻ ഷീറ്റും ഉപയോഗിച്ച് നിർമിച്ചിരുന്ന കൂര പണമില്ലാത്തതിനാൽ ഇത്തവണ കെട്ടിമേയുന്നതിനുപകരം ഷീറ്റിട്ട് വലിച്ച്കെട്ടുകയായിരുന്നു.
കടലോരത്ത് ആരുടെയും തുണയില്ലാെത കഴിഞ്ഞുകൂടിയ കുടുംബത്തിെൻറ ദുരവസ്ഥ മേയ് 15ന് 'മാധ്യമം'പ്രസിദ്ധീകരിച്ചിരുന്നു. പത്തിലേറെവരുന്ന തെുരവുനായ്ക്കളാണ് എന്നും ഇവർക്ക് കൂട്ടായി ഉണ്ടായിരുന്നത്. തിര ശക്തമായി കടൽവെള്ളം വീടിനുള്ളിലേക്ക് അടിച്ചുകയറിയാണ് വീട് തകർന്നത്. പാത്രങ്ങൾ ഉൾപ്പെടെ പലതും കടലിലേക്ക് ഒഴുകിപ്പോയി. കടലിെൻറ വിവിധ ഭാഗങ്ങളിൽ തള്ളിയ മാലിന്യം ഇവരുടെ വീടിെൻറ തൊട്ടുപിന്നിലായി വലിയതോതിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. വീട് തകർന്നതോെട ഇരുവരും മെഡിക്കൽ കോളജിനടുത്തുള്ള മകൻ മുരുകെൻറ വീട്ടിലേക്ക് മാറി.
പാർവതി എല്ലാദിവസവും വലിയങ്ങാടിയിൽ പോയി കടകൾക്കുമുന്നിലും മറ്റും വീണുകിടക്കുന്ന അരി പെറുക്കി ചേറിയെടുത്ത് വീട്ടിലെത്തിച്ച് കഞ്ഞിവെച്ച് കുടിക്കുകയായിരുന്നു ഇവരുടെ പതിവ്. തമിഴ്നാട് കടലൂർ സ്വദേശികളായ ഈ ദമ്പതികൾ രണ്ടരപതിറ്റാണ്ട് മുമ്പാണ് കോഴിക്കോട്ടെത്തിയത്. ബീച്ച് റോഡിൽ വിറക് ചീന്തലാണ് തൊഴിൽ. പ്രായമായതോടെ ശരീരം ആവതില്ലാതായി. കാഴ്ചയും മങ്ങി. ഇതോടെയാണ് ജീവിതം വഴിമുട്ടിയത്. വീട് പുതുക്കിപ്പണിയുന്നതിന് ആെരങ്കിലും സഹായം നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.