എങ്ങനെ വോട്ടുചെയ്യാം... പാവനാടകവുമായി കോഴിക്കോട് ജില്ല ഭരണകൂടം
text_fieldsകോഴിക്കോട്: വോട്ടുയന്ത്രത്തിൽ എങ്ങനെ വോട്ട് ചെയ്യാം, വിവിപാറ്റ് എന്താണ് തുടങ്ങി സാധാരണക്കാർക്ക് ഉണ്ടാകുന്ന എല്ലാ സംശയങ്ങളും പരിഹരിക്കാനായി ജില്ല ഭരണകൂടത്തിെൻറ തെരഞ്ഞെടുപ്പ് ബോധവത്കരണ പാവനാടകം. ഒന്നുകേൾക്കൂ... ഒന്നു കേൾക്കൂ, നാട്ടുകാരെ എന്ന് പാടിക്കൊണ്ട് പാവകൾ ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയാണ് നാടകം ആരംഭിച്ചത്.
ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള അവകാശമാണ് വോട്ട്. രാജാവിനെ തെരഞ്ഞെടുക്കുന്ന രാജാക്കന്മാരാണ് ജനങ്ങളെന്നും എല്ലാവരും വോട്ടവകാശം ഉപയോഗിക്കണമെന്നും നാടകത്തിൽ പറയുന്നു. എങ്ങനെ വോട്ടുചെയ്യണം, വിവിപാറ്റ് എന്ത്, അതുെകാണ്ടുള്ള ഉപകാരമെന്ത്, വോട്ട് ചെയ്യേണ്ടതിെൻറ ആവശ്യകത എന്ത് എന്നിവയെല്ലാം നാടകത്തിൽ വിവരിക്കുന്നുണ്ട്.
സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ എന്ന പദ്ധതിയുെട ഭാഗമായാണ് പാവനാടകം ഒരുക്കിയത്.
ജില്ല ഭരണകൂടം നടത്തുന്ന വോട്ടുവണ്ടിയുടെ പര്യടനത്തിെൻറ ഭാഗമായാണ് പാവനാടകവും അരങ്ങേറിയത്. ജില്ലയിൽ വിവിധയിടങ്ങളിലായി നാടകം അരങ്ങേറി.
രാവിലെ 10ന് മെഡിക്കൽ കോളജ് പരിസരത്തുനിന്നാണ് പാവനാടക യാത്ര തുടങ്ങിയത്. സിവിൽ സ്റ്റേഷൻ, വെള്ളിമാടുകുന്ന്, നടക്കാവ്, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്, സൈബർ പാർക്ക്, തളി എന്നിവിടങ്ങളിൽ വാഹനം പര്യടനം നടത്തി. വൈകീട്ട് ആറിന് ബീച്ച് പരിസരത്ത് നിഴൽ പാവക്കൂത്തും നടന്നു. കലക്ടര്‍ എസ്. സാംബശിവറാവു, അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് തുടങ്ങിയവര്‍ കലക്ടേററ്റിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
ഷൊര്‍ണൂര്‍ തോല്പാവക്കൂത്ത് കലാകേന്ദ്രവും ആയഞ്ചേരി സമന്വയ പാവനാടകസംഘവും ചേർന്ന അഞ്ചുപേരടങ്ങിയ സംഘമാണ് നാടകം അവതരിപ്പിച്ചത്. ജില്ല ഭരണകൂടം മുന്നോട്ടുവെച്ച ആശയത്തെ നാടക രൂപത്തിലാക്കിയത് നാടകസംഘമാണ്.
ജനങ്ങളെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നതിനാണ് വോട്ടുവണ്ടി പര്യടനം നടത്തുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ പര്യടനം നടത്തുന്ന വോട്ടുവണ്ടി, േവാട്ടിങ് ശതമാനം കുറവുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
പട്ടികജാതി-വർഗ കോളനികൾ, ട്രാൻസ്ജെൻഡർ മേഖലകൾ എന്നിവിടങ്ങളിെലല്ലാം വോട്ടുവണ്ടി പര്യടനം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് തലേദിവസംവരെ വോട്ടുവണ്ടിയുടെ പര്യടനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.