ഹൈദരലി തങ്ങൾ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ട വ്യക്തിത്വം -സമസ്ത
text_fieldsകോഴിക്കോട്: എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ട വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സമസ്താലയത്തിൽ സംഘടിപ്പിച്ച ഹൈദരലി തങ്ങൾ അനുസ്മരണവും ദുആ മജ്‌ലിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി. ഹംസ മുസ്‍ലിയാർ, വി. മൂസക്കോയ മുസ്‍ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കെ. ഹൈദർ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാർ, എ.വി. അബ്ദുറഹ്മാൻ മുസ്‍ലിയാർ, കെ. ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, എം.എം. അബ്ദുല്ല ഫൈസി എടപ്പലം, കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, ഹംസ ബാഫഖി തങ്ങൾ, സമസ്ത കേരള ഇസ്‍ലാംമത വിദ്യാഭ്യാസ ബോർഡ് മെംബർമാരായ എം.സി. മായിൻ ഹാജി, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, കെ.എം. അബ്ദുല്ല കോട്ടപ്പുറം,
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മയിൽ കുഞ്ഞു ഹാജി മാന്നാർ, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, എ. അബ്ദുറഹ്മാൻ മുസ്‍ലിയാർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ആർ.വി. കുട്ടിഹസ്സൻ ദാരിമി, സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ, നവാസ് പൂനൂർ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാർ സ്വാഗതവും മാനേജർ കെ. മോയിൻകുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.