ആശുപത്രി പ്രവേശന കവാടം കൈയടക്കി ഓട്ടോകൾ; വലഞ്ഞ് രോഗികൾ
text_fieldsനാദാപുരം: താലൂക്ക് ആശുപത്രി പ്രവേശനകവാടം ഓട്ടോകൾ കൈയടക്കിയതോടെ ചികിത്സക്കെത്തുന്നവർ വലയുന്നു. ആശുപത്രിയിലേക്ക് കയറുന്ന ഗേറ്റിൽതന്നെ രണ്ടിലധികം ഓട്ടോകൾ ഏതുസമയവും പാർക്ക് ചെയ്തിരിക്കും. പൊലീസിന്റെയോ ആശുപത്രി അധികൃതരുടെയോ അനുവാദമില്ലാതെയാണ് പാർക്കിങ് നടക്കുന്നതെന്നാണ് വിമർശനം. ആംബുലൻസുകളുൾപ്പെടെ അത്യാഹിത രോഗികളുമായെത്തുന്നവർ വരെ ഏറെ നേരം റോഡിൽ കഴിയേണ്ട സ്ഥിതിയാണ്.
ഓട്ടോ പാർക്കിങ് കാരണം മെയിൻ റോഡിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഇവിടെ നിത്യസംഭവമാണ്. തൊട്ടടുത്ത കവലയായ പുളിക്കൂൽ റോഡിൽനിന്നുള്ള വാഹനങ്ങൾ വന്നുചേരുന്നതും സംസ്ഥാനപാതയിൽതന്നെയാണ്.
രണ്ടു സ്ഥലത്തെ തിരക്കും കൂടി യോജിക്കുമ്പോൾ ആശുപത്രിപരിസരം മുതൽ കക്കംവെള്ളിവരെ നീളുന്ന നീണ്ട ക്യൂവിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വൻ സമയനഷ്ടമാണ് വരുത്തുന്നത്. കൺട്രോൾ റൂമിന്റെ നിരവധി വാഹനങ്ങൾ പകലും രാത്രിയിലുമായി ഓടുന്നുണ്ടെങ്കിലും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് പരിസരത്തെ വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.