നിറഞ്ഞ ഓർമകളിൽ എൻ. രാജേഷ്
text_fieldsകോഴിക്കോട്: പത്രപ്രവർത്തകനും സംഘാടകനും ട്രേഡ് യൂനിയൻ നേതാവും കലാകാരനുമായിരുന്ന എൻ. രാജേഷിന്റെ ഓർമകളിൽ ഒരിക്കൽക്കൂടി സുഹൃത്തുക്കൾ ഒത്തുകൂടി.
രാജേഷിന്റെ രണ്ടാം ചരമദിനത്തിൽ ഇന്ത്യൻ യൂത്ത് അസോസിയേഷന്റെ (ഐ.വൈ.എ) ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം. വിശാലമായ സൗഹൃദങ്ങളുടെ ഉടമയും നിലപാടുകളിൽ ഉറച്ചുനിന്ന തൊഴിലാളി നേതാവും കർത്തവ്യബോധമുള്ള പത്രപ്രവർത്തകനും സ്നേഹസമ്പന്നനായ വഴികാട്ടിയുമായിരുന്നു രാജേഷ് എന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.
മാധ്യമ പ്രവർത്തകനായിരിക്കെത്തന്നെ വിവിധ മേഖലകളിൽ മുന്നണിയിൽത്തന്നെ നിലകൊള്ളാൻ രാജേഷിനായെന്നും ഐ.വൈ.എയുടെ മികച്ച മാർഗദർശിയായിരുന്നുവെന്നും കൂട്ടുകാർ ഓർത്തു.
ഐ.വൈ.എ പ്രസിഡന്റ് ടി.ഡി. ഫ്രാൻസിസ്, സെക്രട്ടറി സജിത്ത്കുമാർ, മനോജ് കുമാർ, വിനയൻ, ഹേമപാലൻ, മണിലാൽ, എൻ.ഇ. രാജീവ്, ഡോ. നവീൻ, പ്രദീപ് കുമാർ, പി.പി. ജുനൂബ്, കെ.എ. സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. 2020 സെപ്റ്റംബർ 13നാണ് 'മാധ്യമം' ന്യൂസ് എഡിറ്ററായിരുന്ന എൻ. രാജേഷ് ഓർമയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.