Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാദാപുരത്ത് 27 പേർ...

നാദാപുരത്ത് 27 പേർ അതിദാരിദ്ര്യ പട്ടികയിൽ; സൂക്ഷ്മതല പദ്ധതിക്ക് പഞ്ചായത്ത് അംഗീകാരം

text_fields
bookmark_border
extreme poverty list nadapuram
cancel

നാ​ദാ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്റെ​യും ഫോ​ക്ക​സ് ഗ്രൂ​പ് ച​ർ​ച്ച​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 27 അ​തി​ദ​രി​ദ്ര​രെ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ സ​മ​ഗ്ര ഉ​ന്ന​മ​ന​ത്തി​നാ​യി ത​യാ​റാ​ക്കി​യ സൂ​ക്ഷ്മ​ത​ല പ​ദ്ധ​തി ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ചു.

അ​തി​ദ​രി​ദ്ര​രി​ൽ പ​ത്തു​പേ​ർ സ്ഥി​രം ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രും ര​ണ്ടു​പേ​ർ റേ​ഷ​ൻ​കാ​ർ​ഡ് ആ​വ​ശ്യ​മു​ള്ള​വ​രും പ​ത്തു​പേ​ർ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ൽ കാ​ർ​ഡ് ആ​വ​ശ്യ​മു​ള്ള​വ​രും അ​ഞ്ചു​പേ​ർ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ ആ​വ​ശ്യ​മു​ള്ള​വ​രു​മാ​ണ്. ആ​റു​പേ​ർ​ക്ക് ആ​രോ​ഗ്യ സു​ര​ക്ഷ പ​രി​ര​ക്ഷ​യും ആ​വ​ശ്യ​മു​ണ്ട്.

ഡോ​ക്ട​റു​ടെ സേ​വ​ന​വും നി​ത്യ​മാ​യി മ​രു​ന്നും 23 പേ​ർ​ക്ക് ആ​വ​ശ്യ​മു​ണ്ട്. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കു​ടും​ബ​ശ്രീ വ​ഴി എ​ത്തി​ക്കാ​നും വീ​ടി​ല്ലാ​ത്ത​വ​രെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ ബ്ലോ​ക്ക്‌, ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ക്ക് കൈ​മാ​റാ​നും വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​റി​നു​മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഖി​ല മാ​ര്യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ സി.​കെ. നാ​സ​ർ, എം.​സി. സു​ബൈ​ർ, സെ​ക്ര​ട്ട​റി ടി. ​ഷാ​ഹു​ൽ​ഹ​മീ​ദ്, മെം​ബ​ർ പി.​പി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സൂ​ക്ഷ്മ​ത​ല പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വാ​ർ​ഡ് മെം​ബ​ർ​മാ​ർ, വി​ക​സ​ന​സ​മി​തി ക​ൺ​വീ​ന​ർ​മാ​ർ, കു​ടും​ബ​ശ്രീ സി.​ഡി. എ​സ് മെം​ബ​ർ​മാ​ർ എ​ന്നി​വ​രു​ടെ യോ​ഗ​വും പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു. കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പി.​പി. റീ​ജ, അ​സി. സെ​ക്ര​ട്ട​റി ടി. ​പ്രേ​മാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PanchayatNadapurammicro level projectextreme poverty list
News Summary - In Nadapuram, 27 people are in extreme poverty list; Panchayat approval for micro level project
Next Story