Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒളവണ്ണയിൽ സമൂഹമാധ്യമ...

ഒളവണ്ണയിൽ സമൂഹമാധ്യമ പൊതുയോഗവുമായി യു.ഡി.എഫ്

text_fields
bookmark_border
ഒളവണ്ണയിൽ സമൂഹമാധ്യമ പൊതുയോഗവുമായി യു.ഡി.എഫ്
cancel
camera_alt

ഒളവണ്ണയിൽ യു.ഡി.എഫ് ഒരുക്കിയ സോഷ്യൽ മീഡിയ സ്ട്രീറ്റ് മീറ്റ്

പ​ന്തീ​രാ​ങ്കാ​വ്: പ​ണം ചെ​ല​വ​ഴി​ക്കാ​തെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ധ്യ​ത ഉ​പ​യോ​ഗി​ച്ച് പ്ര​ചാ​ര​ണ​ത്തി​ന് പു​തു​വ​ഴി തേ​ടു​ക​യാ​ണ് ഒ​ള​വ​ണ്ണ​യി​ൽ യു.​ഡി.​എ​ഫി‍െൻറ വാ​ർ റൂം ​വി​ങ്. അ​നു​മ​തി ആ​വ​ശ്യ​മി​ല്ലാ​ത്ത മൈ​ക്ക് സെ​റ്റു​പ​യോ​ഗി​ച്ച് ക​വ​ല​ക​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള പൊ​തു​യോ​ഗ​ങ്ങ​ളൊ​രു​ക്കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

ക​വ​ല​ക​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗം അ​തേ​സ​മ​യം​ത​ന്നെ യു.​ഡി.​എ​ഫി‍െൻറ ഫേ​സ്ബു​ക്ക് പേ​ജി​ലും നാ​ട്ടു​കാ​ർ​ക്ക് ത​ത്സ​മ​യം വീ​ക്ഷി​ക്കാം. തെ​രു​വി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഒ​രു മൈ​ക്ക് കാ​ഴ്ച​ക്കാ​ർ​ക്ക് ന​ൽ​കും, നേ​രി​ട്ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാം. ഒ​പ്പം ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കും ചോ​ദി​ക്കാം.

ഓ​ൺ​ലൈ​നി​ലും തെ​രു​വി​ലു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ത​ത്സ​മ​യം​ത​ന്നെ ല​ഭി​ക്കും. സേ​വാ​ദ​ൾ സം​സ്ഥാ​ന സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ വി​നോ​ദ് മേ​ക്കോ​ത്ത്, എം.​പി.​എം. ബ​ഷീ​ർ, ടി.​പി.​എം. സാ​ദി​ഖ്, അ​ബ്​​ദു​ൽ സ​ലാം തു​ട​ങ്ങി​യ​വ​രാ​ണ് വാ​ർ റൂം ​വി​ങ്ങി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - in Olavanna UDF holds public meeting on social media
Next Story