Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരുവാറ്റ പാലം...

കരുവാറ്റ പാലം പ്രവൃത്തി ഉദ്ഘാടനം നാളെ

text_fields
bookmark_border
കരുവാറ്റ പാലം പ്രവൃത്തി ഉദ്ഘാടനം നാളെ
cancel
camera_alt

ക​രു​വാ​റ്റ​യി​ല്‍ 15 വ​ര്‍ഷ​മാ​യി ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന പ​ഴ​യ തൂ​ക്കു​പാ​ലം

പൂ​നൂ​ര്‍: നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ കാ​ന്ത​പു​രം ക​രു​വാ​റ്റ പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​ണ്ണി​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ താ​മ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ച് പൂ​നൂ​ര്‍ പു​ഴ​ക്ക് കു​റു​കെ നി​ര്‍മി​ക്കു​ന്ന പാ​ല​ത്തി​ന് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ 3.5 കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന വീ​തി കു​റ​ഞ്ഞ തൂ​ക്കു​പാ​ലം 15 വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ത​ക​ര്‍ന്നു​കി​ട​ക്കു​ക​യാ​ണ്.

പു​തി​യ പാ​ലം വ​രു​ന്ന​തോ​ടെ ഉ​ണ്ണി​കു​ളം, താ​മ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ന്ത​പു​രം, ക​രു​വാ​റ്റ, ചേ​പ്പാ​ല, അ​വേ​ലം, എ​ളേ​റ്റി​ല്‍, കി​ഴ​ക്കോ​ത്ത് ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ക്ക് എ​ട​വ​ണ്ണ - താ​മ​ര​ശ്ശേ​രി സം​സ്ഥാ​ന പാ​ത​യി​ലേ​ക്കും താ​മ​ര​ശ്ശേ​രി-​വ​യ​നാ​ട് റോ​ഡി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ന്‍ എ​ളു​പ്പ​മാ​കും. കെ.​എം. സ​ച്ചി​ന്‍ദേ​വ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എം.​കെ. മു​നീ​ര്‍ എം.​എ​ല്‍.​എ മു​ഖ്യാ​തി​ഥി​യാ​കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: വാ​ര്‍ഡ് മെം​ബ​ർ കെ.​കെ. അ​ബ്ദു​ല്ല മാ​സ്റ്റ​ര്‍ (ചെ​യ​ര്‍.), എ.​കെ. ജ​ബ്ബാ​ര്‍ മാ​സ്റ്റ​ര്‍ (വ​ര്‍ക്കി​ങ് ചെ​യ​ര്‍.), കാ​സിം കോ​യ ത​ങ്ങ​ള്‍, ഖാ​ദ​ര്‍ ചാ​ല​ക്ക​ര (വൈ. ​ചെ​യ​ര്‍.), കെ. ​അ​ജി (ക​ണ്‍), സാ​ലിം ക​രു​വാ​റ്റ (വ​ര്‍ക്കി​ങ് ക​ണ്‍.), ബാ​ബു ന​മ്പൂ​തി​രി (ട്ര​ഷ), ശ​ഫീ​ഖ് കാ​ന്ത​പു​രം, മു​ഹ​മ്മ​ദ് ക​ച്ചി​ളി​ക്കാ​ല​യി​ല്‍ (ജോ. ​ക​ണ്‍.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BridgeKozhikode News
News Summary - Inauguration of Karuvatta Bridge work tomorrow
Next Story