ത്രിവർണക്കടലായി...
text_fieldsകോഴിക്കോട്: പരപ്പിൽ എം.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ഫെസ്റ്റ് പ്രധാനാധ്യാപകൻ സി.സി. ഹസൻ ഉദ്ഘാടനം ചെയ്തു. സാദിഖ് ബേപ്പൂർ അധ്യക്ഷത വഹിച്ചു. വി. ഹസൻകോയ, എം.എ. റഹൂഫ്, മുഹമ്മദ് കല്ലുരുട്ടി, കെ.എം.എ. നാസർ, പി.ടി. ബഷീർ, പി.പി. മൂസക്കുട്ടി, സാജിമ ബീഗം, ആബിദ, സ്വാഹിബ് മുഹമ്മദ്, നസ്രിയ, ഷമീന, മംനൂന എന്നിവർ സംസാരിച്ചു.
എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവ സ്മാരക വായനശാല പാലാട്ട് താഴം അയൽപക്കവേദിയിലെ കുട്ടികൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു. കോർപറേഷൻ കൗൺസിലർ എം.എൻ. പ്രവീൺ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ. ശൈലേഷ് അധ്യക്ഷത വഹിച്ചു. അയൽപക്കവേദി പ്രസിഡന്റ് സി. ശിവദാസൻ, സെക്രട്ടറി പി. ഗണേശൻ, വിബിൻ ഇല്ലത്ത്, സി. രതീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രോവിഡന്റ് ഫണ്ട് അസിസ്റ്റന്റ് കമീഷണർ പി. മുരളീധരൻ സമ്മാനദാനം നിർവഹിച്ചു.
മീഞ്ചന്തയിൽ ലഹരിവിരുദ്ധ കൂട്ടായ്മയായ ‘ആൻഡ് ദി ഗ്യാങ്’ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. നല്ലളം എസ്.ഐ റിഷാദലി നെച്ചിക്കാടൻ പതാക ഉയർത്തി. പ്രദേശത്തെ മുതിർന്ന പൗരനും മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ സ്വർണ മെഡൽ ജേതാവുമായ വാസുവിനെ നല്ലളം എസ്.ഐ ശശീന്ദ്രൻ പൊന്നാടയണിയിച്ചു. പ്രസിഡന്റ് റഹീം അധ്യക്ഷതവഹിച്ചു. രാജേഷ്, സഫർ, നസീർ, ബാബു, ഷംസീർ, സാക്കിർ അലി, നിഹാദ്, റിയാസ്, അഷ്റഫ് എന്നിവർ സംസാരിച്ചു.
അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം കൊയിലാണ്ടി റിട്ട. എസ്.ഐ സാബു കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് സെക്രട്ടറി ടി.കെ. ഹുസൈൻ, പി.ടി.എ അംഗങ്ങൾ, പ്രിൻസിപ്പൽ ടി.എം. സഫിയ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
ഫറോക്ക്: മണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ ഡി.സി.സി അംഗം പി. ശിവശങ്കരൻ നായർ പതാക ഉയർത്തി. ഹെബീഷ് മാമ്പയിൽ, പ്രഭാകരൻ തച്ചൊരടി, സദാശിവൻ പട്ടയിൽ, അരവിന്ദാക്ഷൻ കോഴിശ്ശേരി, കെ.കെ. ബാലരാജൻ, സുമേഷ് കുന്നത്ത്, ഒ. സതീഷ് ബാബു എന്നിവർ നേതൃത്വം നൽകി.ഫറോക്ക് മുനിസിപ്പൽ എൽ.ജെ.ഡി കമ്മിറ്റിയുടെ കീഴിൽ കൗൺസിലർ ഷാനോബിയ നിയാസ് പതാക ഉയർത്തി. കെ.സി. സലീം സ്വാഗതം പറഞ്ഞു.
രാമനാട്ടുകര സാംസ്കാരിക വേദി സ്വാതന്ത്ര്യദിനാഘോഷം പ്രഫ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് അംഗം കെ.ടി. റസാഖ് അധ്യക്ഷത വഹിച്ചു. ടി.പി. ശശിധരൻ, ബിന്ദു രാജീവ്, അഡ്വ. ബാബു പട്ടത്താനം, ടി.സി. ബാബുരാജ്, ഡോ. ഗോപി പുതുക്കോട്, ഹരിദാസ മേനോൻ, അബൂബക്കർ രാമനാട്ടുകര, പി.ഐ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
നല്ലൂർ ഗവ. എൽ.പി സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കരുവൻതുരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തസ് വീർ ഹസൻ ഉദ്ഘാടനം ചെയ്തു. കണ്ണാംപുറത്ത് അച്യുതൻ പതാക ഉയർത്തി. പ്രസിഡന്റ് വാളക്കട ബാബു അധ്യക്ഷത വഹിച്ചു. കോടിയേരി ശ്രീധരൻ, ഷംസു പുറ്റേക്കാട്, വാളക്കട കാർത്തികേയൻ, സലീം എരഞ്ഞിക്കൽ, എ. ശിവദാസൻ, എട്ടങ്ങലത്ത് ബാബു എന്നിവർ സംസാരിച്ചു.
ബേപ്പൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐ മാത്തോട്ടം ബ്രാഞ്ച് കമ്മിറ്റി ആസാദി മീറ്റ് സംഘടിപ്പിച്ചു. മാത്തോട്ടം മഹല്ല് ഇമാം അഷറഫ് ബാഖവി പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി ഷാനവാസ് മാത്തോട്ടം സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോർപറേഷൻ വാർഡ് കമ്മിറ്റി പ്രസിഡന്റ് ഷമീർ നടുവട്ടം പ്രതിജ്ഞക്ക് നേതൃത്വം നൽകി. ഷാനിദ് മാത്തോട്ടം, ഷാഹുൽ മാത്തോട്ടം, ബഷീർ അരക്കിണർ എന്നിവർ സംസാരിച്ചു.
അരക്കിണർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് സി.ടി. ഹാരിസ് പതാക ഉയർത്തി. പി.പി. ബഷീർ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, ജയപ്രകാശൻ, രവി മാറാട്, അസ് ലഫ്, സായി സഹദേവൻ, സോമസുന്ദരൻ, രാജേഷ് അച്ചാറമ്പത്ത് എന്നിവർ സംസാരിച്ചു.
ആർ.എം ആശുപത്രി യൂനിറ്റ് എസ്.വൈ.എസ് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ ബേപ്പൂർ ഖാദി പി.ടി. മുഹമ്മദ് അലി മുസ്ലിയാർ നിർവഹിച്ചു. മർസൂഖ്, സാജിർ, ലത്തീഫ്, അഹമ്മദ് സാലിഹ് മുസ് ലിയാർ, അബൂബക്കർ സിദ്ദീഖ് മുസ്ലിയാർ, ഉവൈസ് മുസ്ലിയാർ, നൗഫാൻ, സൽമാൻ, മുഹമ്മദ് ഖാസിം എന്നിവർ പങ്കെടുത്തു.
കക്കോടി: വെൽഫെയർ പാർട്ടി എലത്തൂർ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് വി.ടി. ശംസുദ്ദീൻ പതാക ഉയർത്തി. സെക്രട്ടറി കെ. സലാഹുദ്ദീൻ സംസാരിച്ചു. റസാഖ് കിഴക്കുമുറി, വാസു പ്രദീപ്, എൻജിനീയർ അലി, അബ്ദുൽ മജീദ്, ഹസീന കക്കോടി, എ. അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.
ചേളന്നൂർ: പാലത്ത് പാത്ത് വേ ഫൗണ്ടേഷൻ സ്വാതന്ത്ര്യദിനാഘോഷം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ബഷീർ കൈപാട്ട് മുഖ്യാതിഥിയായി.
കാരാട്: എൻ.സി.പി സ്വാതന്ത്ര്യദിന കൂട്ടായ്മ ജില്ല സെക്രട്ടറി പി.കെ.എം. ഹിബത്തുള്ള ഉദ്ഘാടനം ചെയ്തു. സമദ് മുറാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പാമ്പോടൻ അബൂബക്കർ പഴയകാല പ്രവർത്തകരെ ആദരിച്ചു. ടി.പി. വിജയൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൽ.എസ്.എസ് ജേതാക്കളെ അനുമോദിച്ചു. വി. വേണുഗോപാൽ, പി.ടി. സുബ്രഹ്മണ്യൻ, കെ. മൊയ്തീൻകുട്ടി, ആറുങ്ങൽ അയ്യപ്പൻ, എ.പി. സൈതലവി, സി. ഹുസൈൻ എന്നിവർ സംസാരിച്ചു.
പെരുമണ്ണ: പൊയിൽ താഴത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹച്ചങ്ങല ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ജിബിൻ ദാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.സി. രാജേഷ് പതാക ഉയർത്തി. നാസർ കൊമ്മനാരി, കെ.ഇ. റിയാസ്, മുരളി ചെറുകയിൽ, ഷൻഷിദ്, എം.എ. പ്രഭാകരൻ, സലിം മുതുവന എന്നിവർ സംസാരിച്ചു.
മാവൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് വിമുക്തഭടന്മാരെ ആദരിച്ചു. പ്രസിഡന്റ് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ അധ്യക്ഷത വഹിച്ചു. വിമുക്തഭടൻ എ. പ്രശാന്ത്, വി.എസ്. രഞ്ജിത്ത്, നാസർ മാവൂരാൻ, പുലപ്പാടി ഉമ്മർ, കെ.സി. വാസന്തി വിജയൻ, കെ.എസ്. വിക്രമൻ നായർ, പി.ടി. അബ്ദുൽ ഖാദർ, ദിക്ഷ ശങ്കർ എന്നിവർ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്കുലർ സ്ട്രീറ്റ് കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി. ഷിനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. ഷഫീഖ്, സി.പി.എം ഏരിയ സെക്രട്ടറി പി. ഷൈപു, പി.ടി.എ. റഹീം എം.എൽ.എ, ഒ.കെ. അനഘ, മിദ്ലാജ്, ഇ.എൻ. പ്രേമനാഥൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ. പ്രഗിൻലാൽ സ്വാഗതവും കെ.പി. അനൂപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.