Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വതന്ത്ര ചലച്ചിത്രമേള...

സ്വതന്ത്ര ചലച്ചിത്രമേള നവംബർ 12, 13 തീയതികളിൽ കോഴിക്കോട്

text_fields
bookmark_border
film festival
cancel

കോഴിക്കോട്: സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ ഐ.ഇ.എഫ്.എഫ്.കെ (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) 2022 എഡിഷൻ നവംബർ 12,13 തീയതികളിൽ കോഴിക്കോട്ട് നടക്കും.

ഈസ്റ്റ്ഹിൽ ആർട്ട് ഗാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയത്തിലെ തിയറ്ററാണ് വേദി. ദേശീയ-അന്തർദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകൾ മേളയിൽ ഉൾപ്പെട്ടിട്ടുണ്ട്. ചിയേഴ്സ് ആണ് ഉദ്ഘാടന ചിത്രം. ജെ. ഗീതയുടെ റൺ കല്യാണിയാണ് സമാപന ചിത്രം. സിനിമകൾക്കുശേഷം അണിയറ പ്രവർത്തകരുമായുള്ള ചോദ്യോത്തര വേള, മീറ്റ് ദ ഡയറക്‌ടർ എന്നീ പരിപാടികൾ നടക്കും.

പ്രതിനിധി രജിസ്ട്രേഷന് 9895286711 എന്ന നമ്പറിലേക്ക് 500 രൂപ ഗൂഗിൾപേ/ഫോൺപേ ചെയ്ത് ഡീറ്റെയിൽസ് അതേ നമ്പറിലേക്ക് വാട്സ്ആപ് ചെയ്യണം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film festivalIEFFKkozhikode News
News Summary - Independent and experimental Film Festival of kerala at Kozhikode
Next Story