കൊടികൾ നോക്കി പറയും കുഞ്ഞു ഒമർ, രാജ്യങ്ങളുടെ പേരുകൾ
text_fieldsപന്തീരാങ്കാവ്: 195 രാജ്യങ്ങളുടെ പേരുകൾ കൊടികൾ നോക്കി പറഞ്ഞ ആറ് വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിെൻറ ആദരവ്. കാരാട് പൊന്നേംപാടം സ്വദേശിയും മസ്കത്തിൽ ആർട്ട് ഡയറക്ടറുമായ പി.ടി. റവാബിെൻറയും കൊടിയത്തൂർ സ്വദേശി എം.എ. സാലിഹയുടെയും മകൻ ഒമർ സലാമിനാണ് കഴിഞ്ഞ ദിവസം ആദരവ് ലഭിച്ചത്.
സഹോദരന് വേണ്ടി വാങ്ങിയ 30 രാജ്യങ്ങളുടെ കൊടികളുള്ള പുസ്തകത്തിൽനിന്ന് കൊടി നോക്കി രാജ്യങ്ങളുടെ പേര് പറഞ്ഞ് ഒമർ മൂന്നാം വയസ്സിൽതന്നെ തെൻറ കഴിവ് തെളിയിച്ചിരുന്നു. മസ്കത്തിലായിരുന്ന സാലിഹയും മക്കളും മാസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയപ്പോഴാണ് സാലിഹ കൂടുതൽ രാജ്യങ്ങളുടെ കൊടിയുള്ള പുസ്തകം വാങ്ങി മകന് നൽകിയത്. ദിവസങ്ങൾക്കുള്ളിൽതന്നെ ഒമർ സലാമിന് കൊടി നോക്കി നിഷ്പ്രയാസം രാജ്യങ്ങളുടെ പേര് പറയാൽ കഴിഞ്ഞു.
ഒരു മിനിട്ടും 49 സെക്കൻഡ് സമയവും കൊണ്ടാണ് ഒമർ സലാം 195 രാജ്യങ്ങളുടെ പേര് പറഞ്ഞത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിനെ കുറിച്ചറിഞ്ഞ സാലിഹ അവരെ വിവരമറിയിച്ചതോടെയാണ് കഴിഞ്ഞ ദിവസം ഒമറിനെ തേടി ആദരവെത്തിയത്. കെൻസ് റഹ്മാൻ, ഈസ സെയിൻ എന്നിവരാണ് ഒമറിെൻറ സഹോദരങ്ങൾ. മൂവരും മസ്കത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ്. ഒമർ സലാം ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. പാലാഴി ഹൈലൈറ്റ് റസിഡൻസിയിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.