ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ലാബുകൾക്ക് എൻ.എ.ബി.എൽ അംഗീകാരം
text_fieldsവെള്ളിമാട്കുന്ന്: ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന് (ഐ.ഐ.എസ്.ആർ) നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസിന്റെ (എൻ.എ.ബി.എൽ) അന്താരാഷ്ട്ര നിലവാരമാന അംഗീകാരം. സുഗന്ധവ്യഞ്ജനങ്ങളും ജൈവവളങ്ങളും പരിശോധിക്കുന്ന ലബോറട്ടറികൾക്കാണ് അംഗീകാരം ലഭിച്ചത്.
ഇതോടുകൂടി സുഗന്ധവ്യഞ്ജനങ്ങളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പരിശോധനകൾക്കും വിശകലനത്തിനും ഇനി പൊതുജനങ്ങൾക്ക് ഐ.ഐ.എസ്.ആറിനെ സമീപിക്കാം.
പരിശോധനക്കുകൊണ്ടുവരുന്ന സാമ്പിളുകൾ ഈ ഗുണനിലവാരങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ അംഗീകാരത്തോടൊപ്പം, രാജ്യത്തെ സുഗന്ധവിള ഉത്പാദന വ്യവസായത്തിന് ആവശ്യമായ പരിശോധന സേവനങ്ങൾ നൽകുന്നതിനായി ഐ.സി.എ.ആർ-ഐ.ഐ.എസ്.ആർ സേവനം ഉപയോഗപ്പെടുത്താം.
ഇത് സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരത്തിൽ ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുകയും വിപണിയിൽ ലഭ്യമായ ഉൽപന്നങ്ങളുടെ നിലവാര പരിശോധനക്കുള്ള സാധ്യതകളും വിപുലപ്പെടുത്തും.
ജൈവവള പരിശോധന നടത്തുന്നതിനും സ്ഥാപനത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡോ. വി. ശ്രീനിവാസൻ, ഡോ. എം. ഷംസുദ്ദീൻ, ഡോ. ആർ. ശിവരഞ്ജനി, ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ എൻ. കാർത്തിക, ഒ. ഷജിന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.