ഇൻഡോർ സ്റ്റേഡിയം പരിസരം സാമൂഹിക വിരുദ്ധരുടെ താവളം
text_fieldsനാദാപുരം: ഇൻഡോർ സ്റ്റേഡിയം പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നതായി ആക്ഷേപം. മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരിവിൽപന സംഘങ്ങളുടെ പ്രവർത്തന കേന്ദ്രമായി ഇവിടം മാറുന്നതായാണ് നാട്ടുകാർ പറയുന്നത്.
ഏതാനും ദിവസം മുമ്പ് കഞ്ചാവ് വിൽപന സംഘത്തിൽപെട്ട ഒരാളെ വാഹന സഹിതം നാദാപുരം പൊലീസ് ഇവിടെനിന്ന് പിടികൂടിയിരുന്നു. എന്നാൽ, നിസ്സാര വകുപ്പുകൾ ചേർത്ത് ഇയാളെ വിട്ടയക്കുകയായിരുന്നു. വാഹനം ഇപ്പോഴും സ്റ്റേഷൻ വളപ്പിലാണ്.
നാദാപുരം ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലാണ് സ്‌റ്റേഡിയം പ്രവർത്തിക്കുന്നത്. സ്റ്റേഡിയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് സംവിധാനമൊന്നും ഒരുക്കിയിട്ടില്ല. ഒറ്റപ്പെട്ട സ്ഥലത്ത് പ്രവർത്തിക്കുന്ന കെട്ടിടം രാത്രി ദൂരദിക്കിൽ നിന്നെത്തുന്നവരടക്കം താവളമാക്കുന്നതായാണ് പരാതി. സ്റ്റേഡിയത്തിനു സമീപം തന്നെയാണ് പ്രധാന വിദ്യാലയങ്ങളുള്ളത്.
ടി.ഐ.എം കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ, ബി.എഡ് കോളജ്, ഹാശിമിയ മതപഠന കേന്ദ്രം എന്നിവയെല്ലാം തൊട്ടടുത്താണ് പ്രവർത്തിക്കുന്നത്.
സ്റ്റേഡിയം പരിസരത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.