Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.എൻ.എൽ കേസ്...

ഐ.എൻ.എൽ കേസ് തീർപ്പാക്കി; ഉപാധി അംഗീകരിച്ചില്ല

text_fields
bookmark_border
ഐ.എൻ.എൽ കേസ് തീർപ്പാക്കി; ഉപാധി അംഗീകരിച്ചില്ല
cancel

കോ​ഴി​ക്കോ​ട്​: ​ പാ​ള​യ​ത്തെ ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ​ എ.​പി.​അ​ബ്​​ദു​ൽ വ​ഹാ​ബ്​ വി​ഭാ​ഗം ക​യ​റു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള കേ​സ് കോ​ട​തി തീ​ർ​പ്പാ​ക്കി. കേ​സ് പി​ൻ​വ​ലി​ക്കാ​ൻ കാ​സിം ഇ​രി​ക്കൂ​ർ വി​ഭാ​ഗം ന​ൽ​കി​യ അ​പേ​ക്ഷ അ​നു​വ​ദി​ച്ചു കൊ​ണ്ട് കേ​സ് ത​ള്ളി കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ, വീ​ണ്ടു​മൊ​രു പ്ര​ശ്ന​മു​ണ്ടാ​യാ​ൽ ഇ​തേ കേ​സു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന ഉ​പാ​ധിെ​വ​ക്ക​ണ​മെ​ന്ന കാ​സിം വി​ഭാ​ഗ​ത്തി​‍െൻറ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗ്​ സം​സ്ഥാ​ന ക​മ്മി​റ്റി​യെ ഒ​ന്നാം ക​ക്ഷി​യും പ്ര​സി​ഡ​ൻ​റ്​ ബി. ​ഹം​സ​ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ എ​ന്നി​വ​ർ മ​റ്റ്​ ര​ണ്ടു​ പ​രാ​തി​ക്കാ​രു​മാ​യി ര​ണ്ടാം പ്രി​ൻ​സി​പ്പ​ൽ മു​ൻ​സി​ഫ്​ ഉ​ബൈ​ദു​ല്ല മു​മ്പാ​കെ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്.

മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്നും അ​തി​ന് കേ​സ് ത​ട​സ്സ​മാ​യ​തി​നാ​ൽ വീ​ണ്ടു​മൊ​രു പ്ര​ശ്നം ഉ​ണ്ടാ​യാ​ൽ ഇ​തേ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ട് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​മ്മ​തി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു കാ​സിം വി​ഭാ​ഗ​ത്തി​‍െൻറ വാ​ദം. എ​ന്നാ​ൽ ഉ​പാ​ധി​ക​ളി​ല്ലാ​തെ ത​ന്നെ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന മ​റു​വി​ഭാ​ഗ​ത്തി​െൻറ വാ​ദ​മാ​ണ് കോ​ട​തി അം​ഗീ​ക​രി​ച്ച​ത്. കാ​സിം വി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. മു​ദ​സ​ർ അ​ഹ​മ്മ​ദ്, അ​ഡ്വ. കെ.​എം. മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ൽ, അ​ഡ്വ. മു​നീ​ർ അ​ഹ​മ്മ​ദ്​ എ​ന്നി​വ​രും എ​തി​ർ വി​ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ.​പി.​എ​സ്. മു​ര​ളി, അ​ഡ്വ.​പി.​ടി. രാ​ജേ​ഷ് എ​ന്നി​വ​രും ഹാ​ജ​രാ​യി. പാ​ർ​ട്ടി മു​ൻ പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, നാ​സ​ർ​കോ​യ ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ്​ ഔ​ദ്യോ​ഗി​ക വി​ഭാ​ഗം ഹ​ര​ജി ന​ൽ​കി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtINL
News Summary - INL office case settled
Next Story