അനധികൃത റിസോർട്ടുകൾ കണ്ടെത്താൻ പരിശോധന
text_fieldsകൂടരഞ്ഞി: ഗ്രാമപഞ്ചായത്തിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതും അനധികൃത നിർമാണം നടത്തിയതുമായ റിസോർട്ടുകൾ കണ്ടെത്താൻ പരിശോധന. അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി. പരിശോധന നടത്തി നോട്ടീസ് നൽകിയിട്ടും നിയമാനുസ്യതമാക്കാത്ത റിസോർട്ടുകൾ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കും.
ഹോം സ്റ്റേ വിഭാഗത്തിലും പാർപ്പിട ആവശ്യത്തിലും അനുമതി ലഭിച്ച് റിസോർട്ട് ആയി പ്രവർത്തിക്കുന്നവക്കെതിരെ നടപടിയുണ്ടാകും. കക്കാടം പൊയിൽ റിസോർട്ട്, എവർ ഗ്രീൻ റിസോർട്ട്, ഗാലക്സി റിസോർട്ട്, ലിജാസ് ഓടക്കലിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് തുടങ്ങിയവക്കെതിരെ നടപടിയെടുക്കുമെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, പഞ്ചായത്ത് ക്ലർക്ക് നവീൻ എന്നിവർ നേതൃത്വം നൽകി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.