സംസ്ഥാനപാത നിർമാണം; ഒരുവര്‍ഷം മുമ്പ് പാകിയ ഇന്റര്‍ലോക്ക് പൊളിച്ചുനീക്കുന്നു
text_fieldsകാരശ്ശേരി: എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയിൽ പലയിടത്തും നടക്കുന്നത് അശാസ്ത്രീയ നിർമാണമെന്ന് വ്യാപക പരാതി. എരഞ്ഞിമാവ് മുതൽ നോർത്ത് കാരശ്ശേരി വരെയുള്ള നവീകരണ പ്രവൃത്തിയില്‍ വിവിധയിടങ്ങളിലായി നിരവധി അശാസ്ത്രീയ നിർമാണങ്ങള്‍ നടന്നതായാണ് പരാതി ഉയർന്നത്.
വർഷങ്ങൾ പഴക്കമുള്ളതും തകർന്നതുമായ കലുങ്കുകൾ പോലും പുനർ നിർമിക്കാതെ ടാറിങ് പ്രവൃത്തി നടക്കുന്നതായും ആരോപണമുണ്ട്. ഗോതമ്പറോഡ് മാവായി മുതൽ നോർത്ത് കാരശ്ശേരി വരെയുള്ള ഭാഗത്തെ വർഷങ്ങൾ പഴക്കമുള്ള ഒമ്പതോളം കലുങ്കുകൾ പുനർനിർമിക്കാതെയാണ് ടാറിങ് പ്രവൃത്തി പൂർത്തീകരിച്ചതെന്നും വല്ലാറ, തോണ്ട, കാളപുറംതോട് കടന്നുപോകുന്ന നെല്ലിക്കാപറമ്പിലെ 50 വർഷത്തോളം പഴക്കമുള്ളതും തകർച്ച ഭീഷണി നേരിടുന്നതുമായ കലുങ്ക് ഉൾപ്പെടെ പുനർനിർമിക്കാതെയും റോഡിെൻറയും തോടിെൻറയും തകർന്ന സംരക്ഷണ ഭിത്തികൾ പൊളിച്ചു മാറ്റി പുതുക്കി പണിയാതെയുമാണ് നിലവിൽ ടാറിങ് പ്രവൃത്തി പൂർത്തീകരിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
ഇവിടെ മഴക്കാലത്ത് പരിസരവീടുകളിൽ വെള്ളം കയറുന്ന ഇടം കൂടിയാണ്. വലിയപറമ്പ് തോണ്ടയിൽ റോഡിനടുത്ത് മഴക്കാലമായാൽ വലിയ വെള്ളക്കെട്ടും മഴ കഴിഞ്ഞാൽ മുകളിൽനിന്നും മഴവെള്ളവും കല്ലും മണ്ണും അടിയലും പതിവാണ്.
അവിടെയും വെള്ളമൊഴുകി പോകാനുള്ള സംവിധാനം ചെയ്തിട്ടില്ല. കറുത്തപറമ്പിനും കോളനിപ്പടിക്കും ഇടയിൽ തൊട്ടടുത്തായി രണ്ട് തോടുകൾ ഒഴുകുന്ന രണ്ടു ഓവുപാലങ്ങളും നവീകരിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന റോഡ് വീതികൂട്ടി പൂർണമായും ടാർ ചെയ്തതോടെ കാൽനടയാത്രക്കാർക്ക് നടന്നുപോകാനുള്ള വഴി ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും റോഡ് പണി പൂർത്തീകരിക്കുന്നതിനുമുമ്പ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നോർത്ത് കാരശ്ശേരി ജങ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ട് വ്യാപകമായി റോഡ് തകർന്ന സാഹചര്യത്തിൽ ഒരുവർഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് പാകിയ ഇൻറർലോക്കുകൾ റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാർ കുത്തി പൊളിച്ചതായും പരാതിയുണ്ട്. മണ്ണുമാന്തി ഉപയോഗിച്ച് കട്ടകള്‍ പൊളിച്ച് നീക്കാന്‍ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സംസ്ഥാനപാതയിൽ പാകിയ ഇൻറർലോക്ക് കുത്തിപ്പൊളിച്ച് നശിപ്പിക്കാൻ അനുവദിക്കുകയില്ലെന്നും ഇത് നല്ല രീതിയിൽ പൊളിച്ചെടുത്ത് മറ്റെവിടെയെങ്കിലും ഉപയോഗപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
നോര്‍ത്ത് കാരശ്ശേരി, ഗോതമ്പറോഡ്, അഗസ്ത്യന് മുഴി ജങ്ഷനുകളിലായി 65 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇന്റര്‍ലോക്ക് പാകിയിരുന്നത്. ഇത്തരത്തിൽ സംസ്ഥാനപാതയിലെ വിവിധയിടങ്ങളിൽ പാകിയ ഇൻറർ ലോക്കുകൾ നശിപ്പിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാവുന്നതെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാര്‍ തടഞ്ഞതോടെ പിന്നീട് ഇന്റര്‍ലോക്ക് കട്ടകള്‍ തൊഴിലാളികളെ ഉപയോഗിച്ച് സുരക്ഷിതമായാണ് നീക്കം ചെയ്യുന്നതെങ്കിലും വെറും ഒരുവര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള നവീകരണം എന്തിനായിരുന്നു എന്നാണ് നാട്ടുകാരുടെ ചോദ്യം.
റോഡ് പ്രവൃത്തിയെ കുറിച്ച് നേരത്തേയും നിരവധി പരാതികളാണ് ഉയർന്നിരുന്നത്. അപകടകരമായ വളവുകള്‍ നിവര്‍ത്താതെയുള്ള പ്രവൃത്തിക്കെതിരെയും നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. അപാകതകളെല്ലാം പരിഹരിച്ച് റോഡ് പ്രവൃത്തി നല്ല രീതിയിൽ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.