അന്താരാഷ്ട്ര നിലവാരമുള്ള ബസ്ടെർമിനൽ; ശുചിത്വത്തിന് പൂജ്യം മാർക്ക്
text_fieldsകോഴിക്കോട്: ഒരു നാടിെൻറ ശുചിത്വവും സൗന്ദര്യബോധവും അടയാളപ്പെടുത്തുന്ന പ്രധാന കേന്ദ്രമാണ് ബസ് ടെർമിനലുകൾ. സർക്കാർ അധീനതയിലുള്ളതാണെങ്കിൽ പ്രത്യേകിച്ചും. മലബാറിെൻറ തലസ്ഥാനമായ േകാഴിക്കോട്ട് കെ.എസ്.ആർ.ടി.സിക്ക് അന്താരാഷ്ട്ര നിലവാരം സ്വപ്നം കണ്ട് നിർമിച്ച ബസ് ടെർമിനലുണ്ട്. 70 കോടി ചെലവിൽ 2015ൽ നിർമാണം പൂർത്തിയാക്കിയ ടെർമിനലിൽ പ്രതിദിനം ആയിരങ്ങൾ വന്നുപോവുന്നു. നൂറിലധികം ബസുകൾ കോഴിക്കോട് ഡിപ്പോയിൽ നിന്ന് മാത്രമുണ്ട്. സംസ്ഥാനത്തെ മറ്റെല്ലാ ഡിപ്പോകളിൽ നിന്നും രാപകൽ ഒരുപോലെ ബസുകൾ ഈ സ്റ്റാൻഡിലേക്ക് എത്തുന്നു. ആയിരങ്ങൾ വന്നിറങ്ങുന്നിടത്ത് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ആകെ പ്രവർത്തിക്കുന്നത് ഒമ്പതു ശുചിമുറികൾ. പുരുഷന്മാർക്ക് നാലും സ്ത്രീകൾക്ക് അഞ്ചും. ആവശ്യത്തിെൻറ പത്തു ശതമാനം പോലുമില്ല ശുചിമുറികളുടെ അനുപാതം. അടിസ്ഥാന സൗകര്യത്തിന് ഒരു പരിഗണനയും നൽകാത്തതിെൻറ ഉത്തമോദാഹരണം.
ശുചിത്വം കട്ടപ്പുക
യാത്രക്കാർക്ക് വിമാനത്താവളത്തിലേതിനു സമാനമായ സൗകര്യങ്ങൾ ഉണ്ടാവുമെന്നായിരുന്നു പ്രഖ്യാപനം. ബസ് ടെർമിനൽ കെട്ടിടം പുറത്തുനിന്ന് കണ്ടാൽ ഒരു 'അന്താരാഷ്്ട്ര ലുക്കുണ്ട്'. എന്നാൽ ബസ് സ്റ്റേഷനിൽ പ്രവേശിക്കുന്നതോടെ എല്ലാ സങ്കൽപങ്ങളും പൊളിയും. ശുചിത്വം കട്ടപ്പുകയാണ്.
ശുചിമുറിയിൽ കയറിയാൽ കഥയാകെ മാറും. വൃത്തിയുടെ കാര്യത്തിൽ യാത്രക്കാർ ശുചിaമുറിക്ക് നൽകുന്നത് നൂറിൽ പത്തു മാർക്ക്. ഭിന്നശേഷിക്കാർക്കായി പുരുഷന്മാരുടെ ഭാഗത്ത് സ്ഥാപിച്ച ശുചിമുറി നിറയെ കാനുകളും ഡ്രമ്മുകളും സൂക്ഷിച്ചിരിക്കുന്നു. അതിെൻറ താേക്കാൽ കിട്ടണമെങ്കിൽ തന്നെ പലരോടായി ചോദിക്കണം. ചില ശുചിമുറികളിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടതിനെ ചൊല്ലി യാത്രക്കാരുടെ പരാതി. ശുചിമുറികളിൽ സോപ്പില്ല, കൈ കഴുകാൻ ലോഷനുകളില്ല. ആകെപ്പാടെ കറപിടിച്ച, കരിപിടിച്ച പരിസരം. നിർമിച്ച അന്ന് പെയിൻറടിച്ചതാണ്. ടൈലുകളും ബാത്ത്വെയറുകളും നിലവാരമില്ലാത്തവ. വെറുതെയല്ല. പണം കൊടുത്താണ് ഉപയോഗം. എന്നാൽ അതിനനുസരിച്ചുള്ള ഒരു സൗകര്യവുമില്ല. കൈയിലെ ബാഗോ സാധനങ്ങളോ പുറത്തുവെച്ച് ശുചിമുറിയിൽ പോയാൽ പിന്നെ അത് കാണില്ല. ശുചിമുറിയിൽ കൊണ്ടുപോയാൽ അത് എവിടെ വെക്കും. ഒട്ടും വൃത്തിയില്ലാത്ത നിലത്തോ. ഇതൊ െക്കയാണ് ഇവിടുത്തെ 'അന്താരാഷ്ട്ര നിലവാരം'. പേരിന് ശുചിമുറിയുണ്ടാക്കി ലേലം ചെയ്ത് ആർക്കെങ്കിലും നടത്താൻ കൊടുത്താൽ തീർന്നു അധികൃതരുടെ ഉത്തരവാദിത്തം. അത് മര്യാദക്ക് നടക്കുന്നുണ്ടോ എന്ന് ആര് പരിശോധിക്കാൻ.
രാപകൽ ഒരുപോലെ ആളുകൾ നിരന്തരം ഉപയോഗിക്കുന്ന ശുചിമുറികൾ നിർമിക്കേണ്ടത് ഉന്നത നിലവാരമുള്ള ടൈലുകളും ബാത്ത് വെയറുകളും ഉപയോഗിച്ചുവേണം. അെല്ലങ്കിൽ വൃത്തിയാക്കിയാലും വൃത്തിയാവില്ല. ഇതൊന്നും അറിയാത്തവരാവുമോ കോടികൾ ചെലവഴിച്ച് ഇവയൊക്കെ നിർമിച്ചത്.
ഭിന്നശേഷിക്കാരുടെ ശുചിമുറി ഗോഡൗണാക്കിയ നിലയിൽ
വൃത്തി വിഷയമേ അല്ലിവിടെ
ശുചിത്വത്തിെൻറ കാര്യത്തിൽ ബസ്സ്റ്റാൻഡും പരിസരവും ഒട്ടും മാതൃകയല്ല. ഒന്നാമതായി ബസ് സ്റ്റേഷൻ നിർമിച്ചപ്പോൾ ബസുകൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. സ്റ്റേഷനിൽ കയറിക്കഴിഞ്ഞാൽ ബസിൽ നിന്നുള്ള ദ്രവമാലിന്യം സ്റ്റാൻഡിൽ തളം കെട്ടിക്കിടക്കും. അവയൊന്നും യഥാവഴി ഡ്രെയിനേജിലേക്കെത്താൻ വഴിയില്ല. മഴ പെയ്താൽ വെള്ളം സ്റ്റാൻഡിനകത്തും പരിസരത്തും കെട്ടിക്കിടക്കും. അതുകൂടാതെ പരിസരത്തെങ്ങും മാലിന്യം കൃത്യമായി നീക്കം ചെയ്യാത്തതിനെ തുടർന്ന് ദുർഗന്ധം വമിക്കുന്നു. നിർമാണത്തിലെ അപാകത മൂലം മുകളിലെ ബാത്ത് റൂമുകൾ താഴേക്ക് ചോരുന്നുണ്ട്. ബസിന് കാത്തിരിക്കുന്നത് ഇൗ പരിസരത്താണ്. നിറയെ തൂണുകളും മതിലുകളും വെളിച്ചക്കുറവുമുള്ള സ്റ്റാൻഡിൽ നിന്ന് പുറത്തു കടന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ േപാലെയാണെന്ന് ഒരു യാത്രക്കാരെൻറ കമൻറ്. രാത്രിയായാൽ തെരുവുനായ്ക്കൾ സ്റ്റാൻഡിലും വിശ്രമയിടത്തിലും കയറി നിരങ്ങും. മോഷ്ടാക്കളും പിടിച്ചുപറിക്കാരും ആരെയും പേടിക്കാതെ വാഴുന്നിടം.
പരിപാലനം ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഉണ്ടാക്കിയ കാലത്തെ അതേ പടിയിലാണ് സ്റ്റാൻഡ്. കൃത്യമായ അറ്റകുറ്റപ്പണികളോ പെയിൻറടിക്കലോ ഇല്ല. പുറത്തു നിന്ന് നോക്കിയാൽ അംബര ചുംബിയാണ് കെട്ടിടം. അകത്തെത്തിയാൽ എത്രയും േവഗം രക്ഷപ്പെടാൻ വഴിേതടും.
ശുചിമുറികൾ ഉൾപ്പെടെ യഥാസമയം നവീകരിക്കുകയും സൗകര്യങ്ങളും വർധിപ്പിക്കണമെന്ന് യാത്രക്കാരിയായ ദിനി പറഞ്ഞു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ്. കോവിഡ് കാലമായിട്ടും സോപ്പോ, ലോഷനുകേളാ ശുചിമുറികളിലില്ല. ബാത്ത്റൂമുകളുടെ എണ്ണം കുറവായതിനാൽ കാത്തു നിൽക്കേണ്ട അവസ്ഥയാണ്. സാധനങ്ങൾ സൂക്ഷിക്കാനോ തൂക്കിയിടാനോ ഒരു സൗകര്യവുമില്ല. ഉന്നത നിലവാരത്തിലേക്ക് സൗകര്യങ്ങൾ ഉയർത്തണം. പ്രത്യേകിച്ച് കോവിഡ് കാലമാണ്. വൃത്തിയും വെടിപ്പും നിലനിർത്താൻ ആവശ്യമായ ശ്രദ്ധയും ഇടപെടലും അധികൃതർ നടത്തണമെന്നും ദിനി പറഞ്ഞു.
പൂജ്യം മാർക്കേ നൽകൂ
കോഴിക്കോട് കെ.എസ്.ആർ.ടി സി സ്റ്റാൻഡിലെ ശുചിമുറിക്ക് പൂജ്യം മാർക്കേ നൽകൂവെന്ന് സ്ഥിരം യാത്രക്കാരനായ മുഹമ്മദ് ഫാസിൽ. സിനിമ പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം യാത്ര ചെയ്യാറുണ്ട്. കെ.എസ്.ആർ.ടി.സിയെയാണ് കൂടുതലും ആശ്രയിക്കാറുള്ളത്. ശുചിമുറികളുടെയും സ്റ്റാൻഡിനകത്തെ വൃത്തിയുടെയും കാര്യത്തിൽ വലിയ പ്രയാസം തോന്നാറുണ്ട്. ദീർഘനേരം സ്റ്റാൻഡിൽ കഴിയേണ്ടി വരുന്നവരുടെ കാര്യം ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾക്കൊരു പരിഗണനയുമില്ല
ബസ്സ്റ്റാൻഡ് പരിസരത്തെ ഓേട്ടാ ഡ്രൈവർമാരുടെ സങ്കടം കേൾക്കേണ്ടതാണ്. ഇത്ര വലിയ ബസ്ടെർമിനലുണ്ടാക്കിയിട്ടും ഇതിെൻറ ഭാഗമായി എപ്പോഴുമിവിടെ ഉണ്ടാവുന്ന ഞങ്ങൾക്ക് മൂത്രമൊഴിക്കാൻ ഇേപ്പാഴും ഇടവഴി തേടിപ്പോവേണ്ട അവസ്ഥയാണെന്ന് ഓട്ടോ ഡ്രൈവർ നൗഷാദ് നടക്കാവ് പറഞ്ഞു. 25 വർഷമായി ഇവിടെ ഓട്ടോ ഓടിക്കുന്നു. നാലായിരത്തോളം ഒാട്ടോകളുള്ള നഗരത്തിൽ തൊഴിലാളികൾക്ക് എവിടെയും വിശ്രമിക്കാനോ ശുചിമുറിയിൽ പോവാനോ സൗകര്യമില്ല.നഗരം പുരോഗമിക്കുന്നതിനനുസരിച്ച് തങ്ങളുടെ സൗകര്യം കൂടി സർക്കാർ പരിഗണിക്കണമെന്ന് ഒേട്ടാഡ്രൈവർ മുരളി പാലാഴി പറഞ്ഞു. കുടിവെള്ളവും ശുചിമുറിയുമൊക്കെ തങ്ങൾക്കും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.