'നോ പാർക്കിങ്' ബോർഡ് ഉണ്ടോ, ഒന്ന് പാർക്ക് ചെയ്യാൻ...
text_fieldsകോഴിക്കോട്: നോ പാർക്കിങ് ബോർഡ് കണ്ടാൽ വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യണമെന്നത് നഗരത്തിലെ അലിഖിത നിയമമായി മാറി. നോ പാർക്കിങ് ബോർഡുകളുടെ ഇരുവശങ്ങളിലുമായി ബൈക്കുകൾ തലങ്ങളും വിലങ്ങും നിർത്തിയിട്ട കാഴ്ച നഗരത്തിൽ സുലഭമാണ്. മൊഫ്യൂസിൽ സ്റ്റാൻഡ് കോംപ്ലക്സിൽ നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ പാർക്ക് ചെയ്തിട്ടുള്ളത്. ടൗണ്‍ ഹാള്‍ റോഡിെൻറ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്കിങ്ങിനായി ൈകയടക്കുേമ്പാൾ കാൽനടക്കാർ റോഡിലിറങ്ങേണ്ട അവസ്ഥയാണ്. മുതലക്കുളം ജി.എച്ച് റോഡിൽ പലയിടങ്ങളിലും കോട്ടപ്പറമ്പ് ആശുപത്രിക്കു മുന്നിലുമെല്ലാം നിരത്ത് കൈയേറി പാർക്കിങ്ങാണ്. ട്രെയിനുകൾ കുറവായതിനാൽ റെയിൽവേ സ്റ്റേഷൻ ഭാഗത്തെ റോഡുകളിലെ പാർക്കിങ്ങിന് കുറവുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുവന്ന് ജനജീവിതം സാധാരണ ഗതിയിലേക്ക് മാറിയതോടെയാണ് നഗരത്തിൽ വാഹനത്തിരക്കേറിയത്. ആളുകൾ ജോലിക്കു വരുന്നത് കൂടുതലും സ്വകാര്യ വാഹനങ്ങളിലായതോടെയാണ് വാഹനങ്ങൾ നിരത്തിൽ തിങ്ങിനിറയാൻ തുടങ്ങിയത്. ഇത് വ്യാപകമായി അനധികൃത പാർക്കിങ്ങിനും ഇടവെക്കുന്നു. ചിലയിടങ്ങളിൽ പേ പാർക്കിങ് ഉണ്ടെന്നതൊഴിച്ചാൽ നഗരത്തിൽ പാർക്കിങ്ങിനായി പ്രത്യേക ഇടമില്ലാത്തതാണ് വാഹന ഉടമകളെ വലക്കുന്നത്. കെ.എസ്.ആർ.ടി.സി കോംപ്ലക്സിനു താഴെയും മേൽപാലങ്ങൾക്കു കീഴെയുമാണ് പ്രധാനമായും നിലവിൽ പാർക്കിങ്ങുള്ളത്. കാറുമായി നഗരത്തിലെത്തുന്നവർ പാർക്കിങ്ങിന് ഇടമില്ലാതെ നഗരം ചുറ്റേണ്ടിവരുന്നു.
വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലൂടെ ജീവന് പണയം വെച്ചാണ് കാല്‍നടക്കാര്‍ സഞ്ചരിക്കുന്നത്. കാറുകളടക്കം റോഡില്‍ തോന്നിയപോലെ നിര്‍ത്തിയിടുന്നത് വന്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ചിലര്‍ രാവിലെ പാര്‍ക്ക് ചെയ്യുന്ന വാഹനം വൈകീട്ടാണ് മാറ്റുന്നത്. വൈകീട്ട് ഗതാഗതക്കുരുക്കും രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.