ഇസ്രായേലിന്റെ കടന്നുകയറ്റം: ലോക രാഷ്ട്രങ്ങൾ ഇടപെടണമെന്ന് എം.എസ്.എസ്
text_fieldsകോഴിക്കോട്: മുസ്ലിങ്ങളുടെ പരിശുദ്ധ ഹറമുകളിൽ ഒന്നായ അഖ്സ മസ്ജിദിലുൾപ്പെടെ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കാൻ ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങൾ ഇടപെടണമെന്ന് കോഴിക്കോട് ചേർന്ന എം.എസ്.എസ് സംസ്ഥാന കമ്മിറ്റി. പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഇസ്രായേലും ഫലസ്തീനും സഹകരിക്കണമെന്നും ഉഭയ കക്ഷി പ്രശ്നങ്ങളിൽ പക്ഷം ചേരാതെ ന്യായമായ പരിഹാരത്തിന് ഐക്യരാഷ്ട്രസഭ മുൻകൈയെടുക്കണമെന്നും എം.എസ്. എസ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് ഡോ. പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ റിപ്പോർട്ടും ട്രഷറർ പി.ഒ. ഹാഷിം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എൻജിനീയർ പി. മമ്മത്കോയ, ഡോ. കെ. അബൂബക്കർ, പൊയിലൂർ അബൂബക്കർ ഹാജി, ടി. എസ്. നിസാമുദ്ദീൻ. ഡോ.മുഹമ്മദ് ശരീഫ്, ഡോ. മുഹമ്മദ് യൂസഫ്, നിയാസ് പുളിക്കലകത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.