അജ്മലിന് കോവിഡ് കണ്ടുപിടിത്തങ്ങളുടെ കാലമാണ്
text_fieldsവടകര: കോവിഡിൽ മുഹമ്മദ് അജ്മൽ കണ്ടുപിടിത്തങ്ങളുടെ ലോകത്ത് തിരക്കിലാണ്. ഈ കൊച്ചു ശാസ്ത്രജ്ഞെൻറ മിടുക്ക് വിസ്മയക്കാഴ്ചയായി മാറിയിരിക്കുകയാണ്.
സൈക്കിൾ ബൈക്ക് ആക്കി മാറ്റി നാട്ടുകാരുടെ ഹീറോയും ഒപ്പം കോവിഡ് പ്രതിരോധത്തിന് സാനിറൈസർ മെഷീൻ ഉണ്ടാക്കിയുമാണ് അജ്മൽ കോവിഡ് കാലത്ത് താരമായത്. മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഈ കൊച്ചു മിടുക്കൻ കോവിഡിൽ വെറുതെ ഇരുന്നില്ല. ഒാട്ടോമാറ്റിക് സാനിൈറ്റസർ മെഷീൻ ആയിരുന്നു കോവിഡിെൻറ ഒന്നാം തരംഗത്തിൽ നിർമിച്ചത്. രണ്ടാം തരംഗത്തിൽ മെഷീനിൽ രൂപമാറ്റം വരുത്തി ഓട്ടോമാറ്റിക് തെർമോമീറ്റർ സാനിൈറ്റസർ മെഷീൻ ആക്കി മാറ്റി. ഇരട്ട ആവശ്യങ്ങൾ നിർവഹിക്കുന്നതോടൊപ്പം ആകാരഭംഗി ചോരാതെയുമാണ് മെഷീൻ നിർമിച്ചത്. മെഷീെൻറ പിൻഭാഗത്തെ രണ്ട് അറകളിൽ യന്ത്രഭാഗങ്ങൾ ഘടിപ്പിച്ചാണ് പ്രവർത്തനം ക്രമീകരിച്ചത്. ഇതോടൊപ്പം തെൻറ സൈക്കിളിന് പഴയ സ്പ്ലണ്ടർ ബൈക്കിെൻറ എൻജിൻ ഘടിപ്പിച്ച് ബൈക്കാക്കി മാറ്റുകയുണ്ടായി. 1999 മോഡൽ സ്പ്ലണ്ടറിെൻറ എൻജിനാണ് ബൈക്കിൽ ഘടിപ്പിച്ചത്. സൈക്കിൾ ബൈക്കിനെ ഇലക്ട്രിക് ബൈക്ക് ആക്കാനുള്ള പ്രയത്നത്തിലാണ് അജ്മൽ. ഒന്നാം ലോക്ഡൗണിനു ശേഷമുണ്ടായ ഇളവുകളിലാണ് തെൻറ കണ്ടുപിടിത്തങ്ങൾക്ക് വേണ്ട സാധനങ്ങൾ സംഘടിപ്പിച്ചത്. ബംഗളൂരുവിൽ നടന്ന സതേൺ ഇന്ത്യ സയൻസ് ഫെയറിൽ സോളാർ വാട്ടർ പമ്പിങ് സിസ്റ്റം എന്ന െപ്രാജക്റ്റിന് അംഗീകാരം ലഭിച്ചിരുന്നു.
2020ൽ ചെെന്നെ സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ടെക്നോളജിയിൽ നടന്ന മത്സരത്തിൽ ഇൻറലിജൻറ് സ്കൂൾ എന്ന േപ്രാജക്ടിന് അജ്മൽ വ്യക്തിഗത മെഡൽ ജേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാഹി മഞ്ചക്കലിൽ ഷെഷോമ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തലശ്ശേരി മത്സ്യ മാർക്കറ്റിലെ തൊഴിലാളി കാസിമിെൻറയും റുബീനയുടെയും മകനാണ് മുഹമ്മദ് അജ്മൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.