ആനക്കൊമ്പ് കേസ്: മൂന്നുപേർകൂടി പിടിയിൽ
text_fieldsകോഴിക്കോട്: ആനക്കൊമ്പ് പിടികൂടിയ കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ. മലപ്പുറം നെല്ലിക്കുന്ന് നമ്പൂരിപ്പെട്ടി വാലി വീട്ടിൽ മോഹനദാസൻ (50), പാലപ്പറ്റ വീട്ടിൽ അബ്ദുൽ മുനീർ (43), വാരിക്കൽ കരുളായി കൊളപ്പറ്റ വീട്ടിൽ ഹൈദർ (60) എന്നിവരാണ് വെള്ളിയാഴ്ച പുലർച്ച അറസ്റ്റിലായത്. ആദിവാസിയായ ഹരിദാസനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തിൽനിന്ന് ആനക്കൊമ്പ് ലഭിച്ചത് ഇയാൾക്കാണ് എന്നാണ് പ്രതികളുടെ മൊഴി.
നിലമ്പൂർ വനം വിജിലൻസിന്റെ നേതൃത്വത്തിൽ പടുക്ക സ്റ്റേഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ ദിവസം ആനക്കൊമ്പുകളുമായി മലപ്പുറം ചാപ്പനങ്ങാടി വലിയ പറമ്പിൽ മുഹമ്മദ് അനസ്, കക്കോടി മോരിക്കര നെല്ലുവായൽ വളപ്പിൽ ജിജീഷ് കുമാർ, താമരശ്ശേരി കാരാടി വടക്കേ കളത്തിൽ ദീപേഷ്, ലക്ഷദ്വീപ് അമിനി ബലിയച്ചാട ചെറ്റ വീട് പൂക്കുഞ്ഞി, തിരുവണ്ണൂർ പുതിയോട്ടിൽ അബ്ദുസലീം എന്നിങ്ങനെ അഞ്ചുപേർ കോഴിക്കോട് വനം വിജിലൻസ് വിഭാഗത്തിന്റെ പിടിയിലായിരുന്നു.
ഇവരിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലുപേർകൂടി പിടിയിലായത്. നിലമ്പൂർ ഫ്ലയിങ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മോഹനകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.പി. രതീഷ്, എൻ.പി. പ്രതീപ് കുമാർ, പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഖലീൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി ജോൺ, ജിൻസൺ ജോൺ, അനൂപ്കുമാർ, പി. നിസാർ, സുജിത്ര എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.