ജബ്ബാർ മറഞ്ഞു; ഊരും പേരും വെളിപ്പെടുത്താതെ
text_fieldsഎലത്തൂർ: ഊരുംപേരും കണ്ടെത്താനുള്ള നാട്ടുകാരുടെ ശ്രമം വിഫലമാക്കി ജബ്ബാർ വിട പറഞ്ഞു. മുപ്പതു വർഷത്തോളമായി ആരെയും പരിഭവപ്പെടുത്താതെയും ശല്യമാകാതെയും പുതിയങ്ങാടിയിലെ കടത്തിണ്ണയിൽ അന്തിയുറങ്ങിയ ജബ്ബാറാണ് അപകടത്തെ തുടർന്നു കഴിഞ്ഞ ദിവസം മരിച്ചത്.
വെസ്റ്റ്ഹിൽ ചുങ്കത്ത് ജബ്ബാറിനെ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. പുതിയങ്ങാടി മിഷൻ സ്കൂളിന്റെ കടത്തിണ്ണയിലായിരുന്നു വിശ്രമവും ഉറക്കവുമെല്ലാം. കുറച്ചുകാലം മുമ്പ് പാവങ്ങാട് ജങ്ഷനിലെ ബാപ്പയിൽ ഹോട്ടലിനടുത്തായിരുന്നു ജബ്ബാർ താമസിച്ചത്. വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ ആർക്കും അറിയില്ല.
വർഷങ്ങളുടെ പരിചയംമൂലം ജബ്ബാറിനെ നാട്ടുകാർ സ്വന്തക്കാരനാക്കി. മിഷൻ സ്കൂളിന്റെ പരിസരത്തെ പല കടക്കാരും കടപൂട്ടി രാത്രി വീട്ടിൽ പോകുന്നതിനിടക്ക് ഒന്ന് ജബ്ബാറിനെ പോയി കാണും. ഇദ്ദേഹത്തിനുള്ള ഭക്ഷണം ഉറപ്പുവരുത്തിയേ അവർ വീട്ടിൽ പോകുമായിരുന്നുള്ളു.
ജബ്ബാറിന്റെ കാവലിൽ വീടുകളിൽ സുരക്ഷിതമായി ഉറങ്ങാൻ കഴിഞ്ഞിരുന്നു കടയുടമകൾക്ക്. കൊടും തണുപ്പിലും പുതക്കാതെ കിടന്നുറങ്ങുന്ന ജബ്ബാറിന് പുതപ്പുമായി വന്നെങ്കിലും തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.