മകൻ വേട്ടയാടപ്പെടുന്നത് നീതിക്കുവേണ്ടി ശബ്ദിച്ചതിനാൽ –ആസിഫിെൻറ മാതാപിതാക്കൾ
text_fieldsകോഴിക്കോട്: ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ വിദ്യാർഥിയും പൗരത്വസമര നേതാവുമായ ആസിഫ് ഇഖ്ബാൽ തൻഹക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട വേട്ട ആസൂത്രിതമാണെന്നും നീതിക്ക് വേണ്ടി ശബ്ദിച്ചതിനാലാണ് തങ്ങളുടെ മകനെ ജയിലിലടച്ചിരിക്കുന്നതെന്നും ആസിഫിെൻറ മാതാപിതാക്കൾ.
ഝാർഖണ്ഡ് സ്വദേശിയും എസ്.ഐ.ഒ പ്രവർത്തകനുമായ ആസിഫ് ഇക്ബാല്‍ തന്‍ഹയുടെ അറസ്റ്റിന് 100 ദിവസം തികഞ്ഞ പശ്ചാത്തലത്തിൽ ജയിലിലടക്കപ്പെട്ട മുഴുവൻ പൗരത്വ പ്രക്ഷോഭകരെയും മോചിപ്പിക്കുക എന്നാവശ്യമുയർത്തി എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ആസിഫിെൻറ മാതാവ് ജഹാൻ ആരയും പിതാവ് അബ്ദുല്ലയും.
എസ്.ഐ.ഒ ദേശീയ സെക്രട്ടറി ശബീർ കൊടുവള്ളി, പൗരത്വ സമര നേതാവ് ലദീദ ഫർസാന, ജാമിഅ വിദ്യാർഥി നേതാവ് ഷഹീൻ അബ്ദുല്ല, എസ്.ഐ.ഒ ഡൽഹി പ്രസിഡൻറ് അബുൽ അ്അലാ സുബ്ഹാനി, ആസിഫിെൻറ സഹപാഠി കെ.പി. തശ്രീഫ് എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.