മുല്ലപ്പൂ വൈകി; ജനസാഗരമായി മാർക്കറ്റ്
text_fieldsവടകര: മേട്ടുപ്പാളയത്തുനിന്ന് മുല്ലപ്പൂവെത്താൻ വൈകിയതോടെ ജനസാഗരമായി മാർക്കറ്റ്. വടകര പഴയ ബസ് സ്റ്റാൻഡിലെ പൂക്കടകളാണ് മുല്ലപ്പൂ കാത്തിരുന്നവരെ കൊണ്ടുനിറഞ്ഞത്. ഓണാഘോഷത്തിന്റ ഭാഗമായി വെള്ളിയാഴ്ച കലാലയങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സാധാരണ പുലർച്ചയോടെ എത്തുന്ന മുല്ലപ്പൂ മേട്ടുപ്പാളയത്തുനിന്നുള്ള വരവിൽ ഗതാഗതക്കുരുക്കിൽപെട്ട് ഒമ്പതരയോടെയാണ് മാർക്കറ്റിലെത്തിയത്. അപ്പോഴേക്കും മുല്ലക്കായി നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. മൂന്ന് ക്വിന്റൽ മുല്ലപ്പൂവാണ് മണിക്കൂറിനിടെ വിറ്റത്. വാങ്ങാനെത്തിയവരെ കൊണ്ട് ക്വീൻസ് റോഡിൽ നിന്നുതിരിയാനിടമില്ലാതായി.
പൂവിപണിയിൽ മുല്ലപ്പൂവ് കിലോവിന് 1400 രൂപയാണ് വില. ഒരുമുഴം പൂവിന് 50 രൂപയും. ചെട്ടിപ്പൂ 300, അരളി 500, ജമന്തി 400, റോസ് 400 ആസ്ട്ര 450, ഡാലിയ 400 എന്നിങ്ങനെയാണ് മറ്റു പൂക്കളുടെ വില. വിവിധ സ്ഥാപനങ്ങളിലടക്കം പൂക്കള മത്സരങ്ങൾ സംഘടിപ്പിച്ചതിനാൽ മുല്ലപ്പൂവിന് പുറമെ മറ്റു പൂക്കൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. മേട്ടുപ്പാളയത്തിന് പുറമെ സേലത്തുനിന്നുമാണ് വടകര മാർക്കറ്റിൽ പൂവെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.