Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഞ്ഞപ്പിത്ത ബാധ;...

മഞ്ഞപ്പിത്ത ബാധ; നഗരത്തിൽ വ്യാപക പരിശോധന

text_fields
bookmark_border
kozhikode
cancel
camera_alt

ബീച്ചിലെ അനധികൃത കച്ചവട കേന്ദ്രങ്ങൾ കോർപറേഷൻ ആരോഗ്യ വിഭാഗം പൊളിച്ചുനീക്കുന്നു

കോ​ഴി​ക്കോ​ട്: മ​ഞ്ഞ​പ്പി​ത്ത​മ​ട​ക്കം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം തെ​രു​വോ​ര ക​ട​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. 19 ക​ച്ച​വ​ട​ക്കാ​ർ​ക്ക് പി​ഴ​യി​ട്ടു. നേ​ര​​ത്തേ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത ക​ട​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ​​ഡോ. ​മു​ന​വ​ർ റ​ഹ്മാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് സ്ക്വാ​ഡു​ക​ളാ​യി ന​ട​ത്തി​യ പ​രി​ശാ​ധ​ന വെ​ള്ളി​യാ​ഴ്ച പ​ക​ൽ 12 മു​ത​ൽ വൈ​കീ​ട്ടു​വ​രെ തു​ട​ർ​ന്നു. ഓ​പ​ൺ സ്റ്റേ​ജ് പ​രി​സ​ര​ത്തും സൗ​ത്ത് ബീ​ച്ച്, ഭ​ട്ട് റോ​ഡ്, പു​തി​യ​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. അ​ന​ധി​കൃ​ത ക​ട​ക​ളെ​ല്ലാം നീ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യാ​ൽ മ​രി​ച്ച​ത് കോ​ഴി​ക്കോ​ട്ടു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നാ​ലാ​ണെ​ന്ന പ​രാ​തി​യു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​കൂ​ടി​യാ​ണ് ന​ട​പ​ടി. ബീ​ച്ച് കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ക​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

പ​ന്ത​ലും മേ​ശ​യും ക​സേ​ര​ക​ളു​മി​ട്ടാ​യി​രു​ന്നു അ​ന​ധി​കൃ​ത ക​ച്ച​വ​ടം. ഇ​വ ആ​രോ​ഗ്യ വി​ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റി. വ​ണ്ടി​യി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​ന് മാ​ത്രം ലൈ​സ​ൻ​സു​ള്ള​വ​ർ ക​ട​ലോ​ര​ത്ത് പൂ​ഴി​യി​ൽ പ​ന്ത​ൽ കെ​ട്ടി ക​ച്ച​വ​ടം ചെ​യ്ത​താ​ണ് നീ​ക്കി​യ​ത്. ഇ​വ നീ​ക്കാ​ൻ നേ​ര​ത്തേ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും നീ​ക്കി​യി​രു​ന്നി​ല്ല. വൃ​ത്തി​ഹീ​ന​മാ​യി ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്ത​താ​യി ക​ണ്ട​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി. ജ​ല​ജ​ന്യ രോ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കാ​നാ​ണ് കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നം. ബീ​ച്ചി​ൽ പ​ക​ൽ 11ന് ​ശേ​ഷ​മാ​ണ് അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ക​ട​പ്പു​റ​ത്ത് തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി കോ​ർ​പ​റേ​ഷ​ൻ ഫു​ഡ് സ്ട്രീ​റ്റ് പ​ദ്ധ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionKozhikode Newsjaundice disease
News Summary - Jaundice Widespread inspection in the city
Next Story