ജെ.ഇ.ഇ മെയിൻ; ജില്ലയിൽ ആദ്യദിനം എഴുതിയത് 60 ശതമാനം പേർ
text_fieldsകോഴിക്കോട്: കോവിഡ് ഭീതിക്കിടെ തുടക്കമായ ജെ.ഇ.ഇ മെയിനിന് (ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ) ആദ്യദിനം ജില്ലയിലെത്തിയത് 60 ശതമാനം കുട്ടികൾ മാത്രം. ഒമ്പത് കേന്ദ്രങ്ങളിലായി 1192 പേരാണ് രണ്ട് ഷിഫ്റ്റുകളിൽ പരീക്ഷയെഴുതേണ്ടിയിരുന്നത്.
എന്നാൽ 714 പേർ മാത്രം എത്തി. 340 കുട്ടികൾ മാത്രമാണ് രാവിലെയുണ്ടായിരുന്നത്. ഉച്ചക്കുശേഷം 374 പേരും. ബി.ആർക്, ബി ആർക് പ്ലാനിങ്, ബി പ്ലാനിങ് പരീക്ഷകളായിരുന്നു ആദ്യദിനം. ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ സാേങ്കതിക തകരാറൊന്നുമുണ്ടായില്ല. രാവിലെ ഒമ്പത് മുതൽ 12 വരെയും മൂന്നുമുതൽ ആറു വരെയുമായിരുന്നു പരീക്ഷ. മെഡിക്കൽ കോളജിനടുത്ത് സമീപത്തെ ഐഓൺ ഡിജിറ്റൽ സോണിൽ 119 പേരായിരുന്നു പരീക്ഷ എഴുേതണ്ടിയിരുന്നത്. എന്നാൽ, രാവിലെ എത്തിയത് 68 പേർ മാത്രം.
നടക്കാവ് ഹോളിക്രോസ് കോളജിൽ രാവിലെയും ഉച്ചക്കുശേഷവും 45 പേർക്കായിരുന്നു പരീക്ഷ എഴുതാൻ അവസരമുണ്ടായിരുന്നത്. രാവിലെ 27 കുട്ടികളാണെത്തിയത്. ഉച്ചക്കുശേഷം 31 പേരും. കുറ്റിക്കാട്ടൂർ മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസസ്മെൻറിൽ 90 പേരിൽ 48 പേരാണ് എഴുതിയത്. ദേവഗിരി സെൻറ് ജോസഫ്സ് കോളജിൽ 40ൽ 22ഉം ഫറോക്ക് സ്കൈഹൈയിൽ 53ൽ 35ഉം കുറ്റിക്കാട്ടൂർ സെേൻറാസിൽ 65ൽ 38ഉം പേരുമെത്തി.
ഉള്ള്യേരി എംഡിറ്റ് കോളജിൽ 60ൽ 39 പേർ വീതം രാവിലത്തെയും ഉച്ചക്ക് ശേഷവുമുള്ള ഷിഫ്റ്റിൽ പരീക്ഷയെഴുതി. വടകര മാസ്ട്രോ റെഡ് കോളജ് ഓഫ് ഐ.ടിയിൽ ആകെയുള്ള 66ൽ രാവിലെ 33ഉം ഉച്ചക്കുശേഷം 36ഉം പേർ പരീക്ഷയെഴുതി. മെഡിക്കൽ കോളജിനടുത്ത റിയോ ടെക് സെൻററിൽ 57 പേരുള്ളതിൽ രാവിലെ 30ഉം ഉച്ചക്കുശേഷം 33 പേരും പരീക്ഷക്കെത്തി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തിയത്.
പരീക്ഷകേന്ദ്രങ്ങളിൽനിന്ന് നൽകിയ മാസ്ക് ധരിച്ചാണ് വിദ്യാർഥികൾ പരീക്ഷക്കിരുന്നത്. ഓരോ കമ്പ്യൂട്ടർ കാബിനും തമ്മിൽ നിശ്ചിത അകലം പാലിച്ചാണ് സജ്ജമാക്കിയത്. രാവിലെ ഉപയോഗിച്ച കമ്പ്യൂട്ടറുകൾ ഉച്ചക്കുശേഷം ഉപയോഗിച്ചില്ല. വയനാട് ജില്ലയിലുള്ളവർക്കും കോഴിക്കോട്ടായിരുന്നു പരീക്ഷകേന്ദ്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.