ഐ.ഐ.എം വിദ്യാർഥികൾക്ക് മികച്ച ജോലി വാഗ്ദാനം
text_fieldsകോഴിക്കോട്: കോവിഡ് കാലത്തും ഓൺലൈൻ റിക്രൂട്ട്മെൻറിലൂടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോടിലെ (ഐ.ഐ.എം.കെ) വിദ്യാർഥികൾക്ക് മുഴുവൻ ജോലിസാധ്യത ഉറപ്പായി. 541 വിദ്യാർഥികൾക്കാണ് മികച്ച സ്റ്റൈപ്പൻഡ് വാഗ്ദാനത്തിൽ ഇേൻറൺഷിപ് ലഭിച്ചത്. 144 കമ്പനികൾ പെങ്കടുത്ത 'സമ്മർ പ്ലേസ്മെൻറി'ൽ രണ്ട് മാസത്തെ ഇേൻറൺഷിപ്പിനായാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. ഇേൻറൺഷിപ്പിന് ശേഷം മികച്ച ശമ്പളത്തിൽ അതത് കമ്പനികളിൽ ജോലി ലഭിക്കും. 3.2 ലക്ഷം രൂപയാണ് വാഗ്ദാനം ലഭിച്ച ഏറ്റവും വലിയ ഇേൻറൺഷിപ് തുക. 1.88 ലക്ഷം രൂപയാണ് ശരാശരി ഇേൻറൺഷിപ് തുക. പകുതിയോളം വിദ്യാർഥികൾക്ക് 2.6 ലക്ഷം രൂപ ലഭിക്കും.
ബാങ്കിങ്, ഓഹരി, ഇ-കോമേഴ്സ് മേഖലകളിലെ കമ്പനികളാണ് ഐ.ഐ.എം.കെയിലെ വിദ്യാർഥികളെ തേടി കൂടുതലുമെത്തിയത്. ഈ മേഖലകളിൽനിന്ന് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി അേന്വഷണമുണ്ടായി.
ഇേൻറൺഷിപ് ലഭിച്ചവരിൽ 52 ശതമാനവും പെൺകുട്ടികളാണ്. അക്സഞ്ചർ, ആമസോൺ, ഏഷ്യൻ പെയ്ൻറ്സ്, ബോസ്റ്റൺ കൺസൾട്ടിങ്, സിറ്റി ബാങ്ക്, ഫ്ലിഷ്കാർട്ട്, ജെ.പി. മോർഗൻ, മൈക്രോസോഫ്റ്റ്, പ്രൈസ്വാട്ടർ ഹൗസ്കൂപ്പർ തുടങ്ങിയ സ്ഥാപനങ്ങളിൽ 146 പേർക്ക് അവസരം കിട്ടി. ആകെയുള്ള വിദ്യാർഥികളിൽ 27 ശതമാനമാണ് ഈ കമ്പനികളിലേക്ക് ചേക്കേറുന്നത്. സെയിൽസ് ആൻഡ് മാർക്കറ്റിങ് കമ്പനികളിൽ 26 ശതമാനം പേർക്കും ഇേൻറൺഷിപ് ലഭിച്ചു.
അമേരിക്കൻ എക്സ്പ്രസ്, ആമസോൺ, ഗൂഗ്ൾ, വാൾമാർട്ട്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഐ.ടി കമ്പനികളും സമ്മർപ്ലേസ്മെൻറിൽ വിദ്യാർഥികളെ തിരഞ്ഞെടുത്തു.
കാപ്ജെമിനി, കൊക്കക്കോള, മഹീന്ദ്ര, ആർ.പി.ജി ഗ്രൂപ്, ടാസ് തുടങ്ങിയ കമ്പനികൾ 13 ശതമാനം വിദ്യാർഥികളെ മാനേജ്മെൻറ് വിഭാഗത്തിലേക്കും തെരഞ്ഞെടുത്തു.
പി.ജി.പി 24ാം ബാച്ചിന് പുറമേ ലിറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെൻറ്, പി.ജി.പി ഫിനാൻസ് എന്നീ കന്നി ബാച്ചുകളിലെയും വിദ്യാർഥികൾ മൂന്ന് ദിവസത്തെ സമ്മർ പ്ലേസ്മെൻറിനെത്തി.
കോവിഡ്കാലത്തും മികച്ച അവസരങ്ങളാണ് വിദ്യാർഥികൾക്ക് ലഭിച്ചതെന്ന് ഐ.ഐ.എം.കെ ഡയറക്ടർ പ്രഫ. ദേബാഷിശ് ചാറ്റർജി പറഞ്ഞു. കമ്പനികളും പൂർവ വിദ്യാർഥികളും പ്ലേസ്മെൻറിൽ സജീവമായിരുന്നു. വിദ്യാർഥികളും അധ്യാപകരും മികച്ച രീതിയിൽ സഹകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.