കെ റെയിൽ ഉപേക്ഷിക്കണം: ഉത്രാടനാളിൽ ഇരകൾ പട്ടിണി സമരത്തിന്
text_fieldsകോഴിക്കോട്: അതിവേഗ റെയിൽ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉത്രാട നാളിൽ ഇരകളുടെ പട്ടിണിസമരം നടത്തുമെന്ന് ജില്ല കോഒാഡിനേഷൻ കമ്മിറ്റി അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ കാരണം ഇരകളായവർക്ക് പരസ്യ പ്രതിഷേധത്തിനുപോലും വിലക്ക് നിൽക്കുമ്പോൾ ടോപോഗ്രഫിക്കൽ സർവേയുമായി മുന്നോട്ടുപോവുന്നത് ജില്ലയിലെ പതിനായിരങ്ങളെ ആശങ്കയിലാക്കിരിക്കുകയാണ്.
66,000 കോടി ചെലവഴിക്കുന്ന പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂവായിരത്തിലധികം വീടുകൾ പൂർണമായോ ഭാഗികമായോ പൊളിച്ച് മാറ്റേണ്ടിവരുകയും പതിനായിരങ്ങൾ കുടിയിറക്കപ്പെടുകയും ചെയ്യും.
ഉത്രാട ദിവസമായ ആഗസ്റ്റ് 30ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെ ഉപവാസസമരം നടത്തും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സമരത്തിന് അഭിവാദ്യം അർപ്പിക്കുമെന്നും സമരസമിതി നേതാക്കളായ ടി.ടി. ഇസ്മായിൽ, രാജീവൻ കൊടലൂർ, മുഹമ്മദലി മുതുകുനി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.