കടുത്ത എതിർപ്പിനിടെ കോഴിക്കോട് കെ-റെയിൽ സർവേ ആരംഭിച്ചു
text_fieldsഫറോക്ക്: പ്രദേശവാസികളുടെ കടുത്ത എതിർപ്പിനിടയിലും ജില്ലയിലെ ആദ്യ കെ-റെയിൽ സർവേ കുണ്ടായിത്തോട് മുണ്ടിയാർ വയലിൽ ആരംഭിച്ചു.
വെള്ളിയാഴ്ച കെ-റെയിൽ സെക്ഷൻ എൻജിനീയർ എം.ജി. അരുൺ, വി. ശ്യാമ, സർവേ കോൺട്രാക്ടർമാരായ പി. ജെയിൻ, പി. ജുവൽ എന്നിവരുടെ നേതൃത്വത്തിൽ സർവേക്കല്ലുകൾ നാട്ടി. പ്രതിഷേധത്തെത്തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.
17 സർവേക്കല്ലുകളാണ് ഇത്തരത്തിൽ നാട്ടിയത്. കുണ്ടായിത്തോട് നിന്ന് റെയിൽവേ സമാന്തരപാതക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് സർവേ പുരോഗമിക്കുന്നത്. കുണ്ടായിത്തോട് മുണ്ടിയാർ വയൽ ഭാഗത്ത് ആദ്യ സർവേക്കല്ല് നാട്ടുന്ന സമയം പ്രതിഷേധവുമായി വെൽഫെയർ പാർട്ടി പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു.
പ്രവർത്തകർ കൊടിനാട്ടി മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിച്ചു. മധ്യഭാഗത്ത് 100 മീറ്ററിലും ഇരു ഭാഗങ്ങളിലുമായി ഇരുപത് മീറ്റർ മുതൽ 100 മീറ്റർ അകലത്തിലുമാണ് കല്ലുകൾ നാട്ടിവരുന്നത്. വരും ദിവസങ്ങളിലും രംഗത്തുണ്ടാവുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.