'അഭയാർഥി പലായന'വുമായി കെ-റെയിൽ ഇരകൾ
text_fieldsകോഴിക്കോട്: കൈയിൽ കിട്ടിയ വീട്ടുസാധനങ്ങളും വളർത്തുമൃഗങ്ങളുമായി പലായനം ചെയ്ത് 'അഭയാർഥികൾ'. വരാനിരിക്കുന്ന കുടിയിറക്കലിന്‍റെ പ്രതീകാത്മക അഭയാർഥി പലായനമായാണ് കെ- റെയിൽ വിരുദ്ധ ജനകീയ സമിതി വേറിട്ട സമരം നടത്തിയത്. അഴിയൂർ മുതൽ ഫറോക്ക് വരെയുള്ള അമ്പതോളം സമര യൂനിറ്റുകളിൽനിന്നുള്ളവരാണ് പങ്കെടുത്തത്. വീട്ടുസാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും പുറമേ ആട്, പൂച്ച, കിളികൾ എന്നിവയും സമരത്തിൽ 'പങ്കെടുത്തു'. കെ-റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യമുയർത്തി എരഞ്ഞിപ്പാലത്തുനിന്ന് തുടങ്ങിയ 'അഭയാർഥി പലായനം' കലക്ടറേറ്റിന് മുന്നിൽ ജാഥയായി അവസാനിച്ചു.
കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളികളായ മരിയ അബു, യശോദാമ്മ, ഭവാനിയമ്മ, ശ്രീജ, ആതിര എന്നിവർ ഒരുമിച്ച് ബാനറുയർത്തിയാണ് കലക്ടറേറ്റിന് മുന്നിലെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
എഴുത്തുകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനംചെയ്തു. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷതവഹിച്ചു. വിജയരാഘവൻ ചേലിയ, ഫൈസൽ പള്ളിക്കണ്ടി, ശബരി മുണ്ടകാടൻ, ടി.വി. രാജൻ,പി.പി.രമേശ് ബാബു, എൻ. വി. ബാലകൃഷ്ണൻ , മുസ്തഫ പാലാഴി, യു.രാമചന്ദ്രൻ , ഇ. കെ. ശ്രീനിവാസൻ , ടി. നാരായണൻ , കെ.പി. പ്രകാശൻ, മൊയ്തു കണ്ണൻ കോടൻ, ലിജു കുമാർ, റഹീം, ഭക്തവത്സലൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ വരപ്പുറത്ത് സ്വാഗതവും മുഹമ്മദലി മുതുകുനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.